“ഷെയിൻ നിഗം” അഹങ്കരിച്ചാൽ മലയാളസിനിമയിൽ നിന്നു തന്നെ പുറത്താക്കുമെന്ന് ഗണേഷ് കുമാറിന്റെ പ്രതികരണത്തിന് എതിരെ വിശദീകരണവുമായി ജഗദീഷ് !! ഇത് അമ്മ സംഘടനയുടെ നിലപാടല്ലയെന്നും താരം…

ഷെയിൻ നിഗത്തിന്റെ വിവാദ വിഷയത്തിൽ നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ
പരാമർശത്തിനെതിരെ വിശദീകരണവുമായി നടൻ ജഗദീഷ് രംഗത്ത്. സിനിമ ചിത്രീകരണം പ്രതിസന്ധിയിലാക്കുന്ന തരത്തിൽ മുടി മുറിക്കുകയും സെറ്റിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു ഷെയിൻ നിഗത്തലിനെതിരെ അച്ചടക്കനടപടികൾ
സംഘടനകൾ കൈക്കൊള്ളുന്ന ഈ പശ്ചാത്തലത്തിലാണ് ഗണേഷ്കുമാർ തന്റെ അഭിപ്രായം രൂക്ഷമായ ഭാഷയിൽ രേഖപ്പെടുത്തിയത്. അഹങ്കരിച്ചാൽ മലയാള സിനിമയിൽ നിന്നും പുറത്താക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഗുരുതരമായ ആരോപണം. എന്നാൽ ഗണേഷ് കുമാറിന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും അമ്മ സംഘടനയുടെ തീരുമാനമല്ല ഇതൊന്നും
സംഘടനയുടെ ട്രഷററും കൂടിയായ ജഗദീഷ് പ്രതികരിച്ചു. ഈ വിഷയത്തിൽ അവരവരുടേതായ വ്യക്തിപരമായ അഭിപ്രായങ്ങൾ എല്ലാവർക്കും ഉണ്ടാകുമെന്നും എന്നാൽ അമ്മ സംഘടന ഈ വിഷയത്തിൽ ഔദ്യോഗികമായ ഒരു തീരുമാനം വിശാലമായ ചർച്ചകൾക്കൊടുവിൽ എടുക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. വെയിൽ സിനിമ സെറ്റിൽ തനിക്കെതിരെ ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് പ്രതിഷേധമായി അദ്ദേഹം മൊട്ടയടിച്ച് സംഭവമാണ് ഗണേഷ് കുമാറിനെ പ്രകോപിതനാക്കിയത്. തോന്നിവാസം ആണ് ഷെയിൻ കാണിച്ചതെന്നും കൂടുതൽ അഹങ്കരിച്ചാൽ മലയാളസിനിമയിൽ നിന്നു തന്നെ പുറത്താക്കുമെന്നും കൂടാതെ, അച്ചടക്കമില്ലാത്തവരെ താര സംഘടന പിന്തുണയ്ക്കുന്നില്ലെന്നും ഗണേഷ് കുമാർ തുറന്നു പറയുകയായിരുന്നു.

സിനിമാ സെറ്റുകളിൽ മയക്കു മരുന്നുകളുടെ ഉപയോഗം കൂടുതലാണെന്നും എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരും കർശനമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കണമെന്ന് ഗണേഷ്കുമാർ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഗണേഷ് കുമാറിന്റെ ആരോപണങ്ങളെയും അഭിപ്രായങ്ങളെയും എല്ലാം തന്നെ സംഘടനാ
തലത്തിൽ നിന്നും മാറ്റി നിർത്തുകയാണ് ജഗദീഷ്. നിലവിലെ വിവാദ വിഷയത്തിൽ ഇതുവരെ അമ്മ സംഘടന യോഗം ചേർന്നിട്ടില്ലെന്നും യോഗം ചേരുമ്പോൾ ഗണേഷ് കുമാറിനെ തന്റെ അഭിപ്രായം തുറന്നു പറയാമല്ലോ എന്നും മാധ്യമങ്ങളോട് എന്താണ് പറഞ്ഞിട്ടുള്ളത് എന്ന കാര്യത്തിൽ കൃത്യമായ നിലപാട് സംഘടനയ്ക്ക് എടുക്കാൻ കഴിയില്ലന്നുമാണ് ജഗദീഷ് പ്രതികരിച്ചത്.