“സംവിധാനമാണ് സ്വപ്നം, എന്നെങ്കിലും ആ സ്വപ്നം സാധിച്ചാൽ ചിത്രത്തിൽ നായകനാകുക പൃഥ്വിരാജായിരിക്കും അതിന്റെ കാരണം…” സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് മനസുതുറക്കുന്നു….

യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി തന്നെ നിലകൊള്ളുന്ന ഗോകുൽ സുരേഷിന്റെ പുതിയ തുറന്നുപറച്ചിൽ വലിയ വാർത്താപ്രാധാന്യം നേടുകയാണ്. ഗോകുൽ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ ‘ഉൾട്ട’യുടെ പ്രചരണ പരിപാടിക്കിടെ
താരം തന്റെ സിനിമ സ്വപ്നങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയായിരുന്നു. സിനിമയിൽ അഭിനയത്തേക്കാൾ താൻ ഏറെ താൻ ആഗ്രഹിക്കുന്ന ഇഷ്ടപ്പെടുകയും ചെയ്യുന്ന മേഖല സംവിധാനമാണെന്നും അതിലേക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഗോകുൽ വ്യക്തമാക്കി. താരപുത്രന്മാർ ഞങ്ങളുടെ പിതാക്കന്മാരുടെ ആ പാത തന്നെ പിന്തുടരുന്നതാണ് പതിവ്. അഭിനയകുലപതികളുടെ മക്കൾ അഭിനയരംഗത്ത് തന്നെ നിലകൊണ്ടു സൂപ്പർതാരങ്ങളാകുന്നത് നാളിതുവരെയായി മലയാള സിനിമയിൽ നിന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ കണ്ടു വരുന്ന ഒരു കാഴ്ച തന്നെയാണ്. അത്തരത്തിൽ നോക്കിയാൽ ഗോകുൽ സുരേഷിന്റെ ആഗ്രഹം അല്പം വേറിട്ട് തന്നെ നിൽക്കുന്നു എന്ന് പറയാം. അഭിനയത്തേക്കാൾ കൂടുതൽ പ്രാധാന്യം സംവിധാനത്തിലേക്കാണ് ഒരു മികച്ച സംവിധായകനായി അറിയപ്പെടാനാണ് അദ്ദേഹത്തിനും ആഗ്രഹം.

താനിക്ക് എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കുകയാണെങ്കിൽ ആ സിനിമയിൽ നായകനാകുക നടൻ പൃഥ്വിരാജിനെ ആയിരിക്കുമെന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇഷ്ടം നടന്മാരുടെ പട്ടികയിൽ തന്നെ പിതാവിനൊപ്പം തന്നെയാണ് തണൽ പ്രിഥ്വിരാജിനെ താൻ ആരാധിക്കുന്ന ഗോകുൽ സുരേഷ് മുൻപ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പൃഥ്വിരാജ് എന്ന നടനെ പൂർണമായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ആക്ഷൻ ചിത്രം തന്നെയായിരിക്കും താൻ ഒരുക്കുക എന്ന ഗൂഗിൾ സുരേഷ് സൂചനകൾ നൽകുന്നുണ്ട്. എന്നാൽ സംവിധാനം എന്നു പറയുന്നത് വളരെ ഗൗരവകരമായ മേഖലയാണ് കൂടുതൽ പഠനവും പക്വതയും അതിന് ആവശ്യമുണ്ട്, അതെല്ലാം തികഞ്ഞു എന്ന് തോന്നുമ്പോൾ മാത്രമേ സംവിധാനം എന്ന വിഭാഗത്തിലേക്ക് താൻ കടക്കു എന്നും ഗോകുൽ സുരേഷ് തുറന്നുപറഞ്ഞത് ഏറെ ശ്രദ്ധേയമായ ഘടകമാണ്. ഒരു കലാകാരനു ആവശ്യമായുള്ള പക്വതയും ദീർഘവീക്ഷണവുമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും പ്രേക്ഷകന് മനസ്സിലാക്കാൻ സാധിക്കും.