“സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഇനിയൊരു മലയാള ചിത്രം ഉണ്ടാവില്ല” കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്തി “ലാൽ” മനസ്സുതുറക്കുന്നു !!

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായ നേട്ടം തന്നെയാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്.
ഇരുവരും ഒന്നിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ഒരു സുവർണകാലം തന്നെയാണ് തീർത്തത്. എവർഗ്രീൻ സിനിമകളുടെ പട്ടികയിൽ എന്നും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എന്നും ഉണ്ടാകും എന്ന കാര്യത്തിൽ എല്ലാ മലയാളി പ്രേക്ഷകർക്കും ഒരു യാതൊരു സംശയവുമില്ല. ധാരാളം മികച്ച സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നു എന്നാൽ പിന്നീട് അതുണ്ടായില്ല, ഇവരും ഒന്നിച്ച് വീണ്ടുമൊരു ചിത്രം ഏതൊരു മലയാളി പ്രേക്ഷകരുടെയും ആഗ്രഹം കൂടിയാണത്. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിപരീതമായി സംവിധായകനും നടനുമായ ലാൽ തന്നെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നു. സിദ്ദിഖ്-ലാൽ സിനിമകളെ ഇഷ്ടപ്പെടുന്ന ഏതൊരു പ്രേക്ഷകനും വളരെ നിരാശാജനകമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിദ്ദിഖുമായുള്ള സൗഹൃദത്തെക്കുറിച്ച് സിനിമകളെക്കുറിച്ചും തുറന്നുപറഞ്ഞത്. സിദ്ദിഖിനൊപ്പം ഇനി ഒരു സിനിമയ്ക്ക് സാധ്യതയില്ലയെന്നും തങ്ങൾ  തമ്മിലുള്ള അകലം ഇപ്പോൾ വളരെ വലുതാണെന്നും ആണ് അദ്ദേഹം വെളിപ്പെടുത്തി. തങ്ങൾക്കിടയിൽ ഉള്ള കെമിസ്ട്രി എപ്പോഴോ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും തങ്ങൾ ഇപ്പോൾ ഇടപെടുന്ന ആളുകളും സംസാരിക്കുന്ന വിഷയങ്ങളും വേറെയാണെന്നും തങ്ങൾ ഒരുമിച്ച് അവസാനമായി പ്രവർത്തിച്ച ‘കിംഗ് ലയർ’ എന്ന ചിത്രത്തിലൂടെ കാര്യങ്ങൾ എല്ലാം പൂർണമായും ബോധ്യപ്പെട്ടു എന്നും ലാൽ വ്യക്തമാക്കി.

ഇനിയൊരു രണ്ടു വർഷം ഒരുമിച്ച് ഇരുന്നാൽ പോലും മുൻപ് തങ്ങൾ ചെയ്ത റാംജിറാവു ഗോഡ്ഫാദർ പോലുള്ള ഒരു സിനിമ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നും അപ്പോൾ തങ്ങൾക്കിടയിൽ പരസ്പര ബഹുമാനമാണ് ഉള്ളതെന്നും സൗഹൃദത്തിന് വലിയ മാറ്റം വന്നിരിക്കുന്നു എന്നും അദ്ദേഹം തുറന്നു പറഞ്ഞു. നിലവിൽ തമ്മിൽ കാണാറുള്ളത് വല്ല വിവാഹച്ചടങ്ങുകൾക്ക് മാത്രമായി കഴിഞ്ഞിരിക്കുന്നു എന്നും സംസാരിക്കുന്നതുപോലും തേച്ചുമിനുക്കിയ ഭാഷയിലാണ് എന്നും ലാൽ വെളിപ്പെടുത്തി.
സൗഹൃദം സിനിമാ സിനിമാ ലോകത്ത് എത്ര വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്ന് തെളിയിച്ച രണ്ട് കലാകാരന്മാരാണ് സിദ്ദിഖ്-ലാൽ.

ഇരുവരും ആദ്യമായി ഒരുമിച്ച്‌ സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രം മികച്ച വിജയം നേടിയതോടെ ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക് മലയാള സിനിമയിൽ വലിയ സ്വീകാര്യത തന്നെയാണ് പിന്നീട് ലഭിച്ചത്. ഗോഡ്ഫാദർ, ഹരിഹർനഗർ, കാബൂളിവാലാ,  വിയറ്റ്നാം കോളനി, മാന്നാർ മത്തായി സ്പീക്കിംഗ്, തുടങ്ങി മലയാള സിനിമയിലെ നാഴികക്കല്ലായി തന്നെ നിലകൊള്ളുന്ന നിരവധി ചിത്രങ്ങൾ. ഇനി ആ കൂട്ടുകെട്ടിൽ മലയാളികൾക്ക് ഒരു സിനിമ കാണാനുള്ള അവസരം ഇനി ഉണ്ടാവുകയില്ല അതിനുള്ള സാധ്യതകൾ എല്ലാം അസ്തമിച്ചിരിക്കുന്നു.