ക്രിസ്മസ് ബോക്സോഫീസ് കീഴടക്കാൻ ജനപ്രിയ നായകന്റെ പുതിയ വേഷപകർച്ച !! ‘മൈ സാന്റ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ദിലീപ് !!

ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രമായ ‘മൈ സാന്റ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുന്നു. നടൻ ദിലീപ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തു വിട്ടത്. വ്യത്യസ്തമാർന്ന ധാരാളം വേഷ പകർച്ചയിലൂടെ മലയാളി പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ദിലീപ് ‘മൈ സാന്റാ’യിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാനുള്ള പുറപ്പാടാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ ക്രിസ്മസ് സാന്റയുടെ രൂപത്തിലാണ് ദിലീപ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഓർഡിനറി’ ‘മധുരനാരങ്ങ’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സുഗീത് അണിയിച്ചൊരുക്കുന്ന ‘മൈ സാന്റാ’ കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സുഗീത് ആദ്യമായാണ് ദിലീപിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് നിർമാതാക്കളിൽ ഒരാൾ. നിലവിൽ തിയറ്ററിൽ പ്രദർശന വിജയം നേടിയ മുന്നേറിക്കൊണ്ടിരിക്കുന്ന ദിലീപിന്റെ ജാക്ക് ആൻഡ് ഡാനിയൽ എന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്താൻ പോകുന്ന ‘മൈ സെന്റാ’യും ഗംഭീര വിജയം നേടും എന്ന് തന്നെയാണ് അണിയറപ്രവർത്തകരും പ്രേക്ഷകരും ഒരുപോലെ കരുതുന്നത്.

നവാഗതനായ ജെമിൻ സിറിക്കാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കൂടാതെ മലയാളത്തിലെ പ്രിയ സംഗീതസംവിധായകൻ വിദ്യാസാഗറാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. കുട്ടികൾക്ക് പ്രാധാന്യമുള്ള ചിത്രത്തിലെ മറ്റ് അണിയറ വിശേഷങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്തുവന്നിട്ടില്ല.
വാൾ പോസ്റ്റർ എന്റർടൈമന്റ് എന്ന പുതിയ കമ്പനിയാണ് നിർമ്മിക്കുന്നത്. നിരവധി വമ്പൻ ചിത്രങ്ങളാണ് ക്രിസ്മസിനോടനുബന്ധിച്ച് റിലീസിനൊരുങ്ങുന്നത് ചിത്രങ്ങളോടൊപ്പം ജനപ്രിയനായകന്റെ ചിത്രവും ഗംഭീര വിജയം നെടുമങ്ങാട് കുടുംബ പ്രേക്ഷകരും ദിലീപ് ആരാധകർ പ്രതീക്ഷിക്കുന്നത്.