“അന്ന് ഞാൻ ജയസൂര്യയുടെ ഫാൻ ആയി മാറി എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകൻ…” അസിസ്റ്റന്റ് ഡയറക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നു !!

‘തൃശ്ശൂർ പൂരം’എന്ന പുതിയ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ഒരു കലാകാരൻ നടൻ ജയസൂര്യയേക്കുറിച്ച് എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. അർപ്പണ മനോഭാവത്തിന്റെ ആൾരൂപമായി മലയാളസിനിമയിൽ നിലകൊള്ളുന്ന ജയസൂര്യ വേഷപ്പകർച്ചകൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും താൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പൂർണ്ണത കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘തൃശൂർ പൂരം’ എന്ന സിനിമയുടെ ചിത്രീകരണവേളയിൽ അദ്ദേഹത്തിന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും എല്ലാം നമ്മൾ വാർത്തകളിലൂടെ അറിഞ്ഞതാണ്. തന്റെ തൊഴിലിനോടുള്ള ആത്മാർത്ഥത മൂലം പ്രതിസന്ധികളെയും ശാരീരിക വിഷമതകളെയും എല്ലാം മറികടന്നുകൊണ്ട് മുഴുവൻസിനിമ പ്രവർത്തകരോടൊപ്പം ഒരു സാധാരണക്കാരനായി തന്നെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്ത ജയസൂര്യയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് അസിസ്റ്റന്റ് ഡയറക്ടറുടെ കുറുപ്പ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണരൂപം

“ആ നടുക്ക് നിൽക്കുന്ന മനുഷ്യൻ. ആദ്യ ഷോട്ട് രാവിലെ അഞ്ച് മണിക്ക് ആണെങ്കിൽ 4.55ന് മേക്കപ്പ് ഇട്ട് ആള് റെഡി. സർ ഷോട്ട് അൽപം താമസിക്കുമെന്ന് പറഞ്ഞാൽ ഒരു കസേര ഇട്ട് ഏതെങ്കിലും കോണിൽ ഇരിക്കും. സംവിധായകന്‍ ഓക്കേ പറഞ്ഞാലും, സർ ഒന്നുകൂടി നോക്കാം വീണ്ടും ചെയ്യും. ഏഴ് ദിവസം അടുപ്പിച്ച് ഫൈറ്റ് ചെയ്ത് ഒടുവിൽ പരുക്ക്. എന്നിട്ടും നമുക്ക് ഫൈറ്റ് മാറ്റി സീൻ എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക. ഇങ്ങനെയൊക്കെ ആണ് ഈ മനുഷ്യൻ.
ഒരിക്കൽ കോളനിയിൽ ഷൂട്ട് ചെയ്തപ്പോൾ മഴ പെയ്തു ഒരു ചെറിയ കുടിലിൽ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് സംവിധായകൻ ചോദിച്ചു, ‘മഴ കുറഞ്ഞിട്ടു വന്നാൽ മതി കാരവനിലേയ്ക്കു പോകാം. ഈ മനുഷ്യൻ ഒരു മറുപടി പറഞ്ഞു, ‘രാജേഷേ ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് എന്റെ വീട് ഇതിലും ചെറുതായിരുന്നു. അന്ന് ഞാൻ ഈ മനുഷ്യന്റെ ഫാന്‍ ആയി. ഇത് ഇപ്പോൾ പറയേണ്ട കാര്യം ഉണ്ട് അതാ പറഞ്ഞെ
പൊരിവെയിലത്തു തൃശൂർ ടൗണിൽ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നിൽപ്പാണ്.സ്ക്രീൻ നോക്കുമ്പോൾ കണ്ണിലെ ആകാംഷയിൽ നിന്നും ഡെഡിക്കേഷൻ മനസിലാക്കാം. എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകൻ ഞാൻ.”