‘ദളപതി 64’ൽ നിന്നും മലയാളിതാരം ആന്റണി വർഗീസിനെ ഒഴിവാക്കി ?? കേരള പ്രേക്ഷകർക്ക് നിരാശ നൽകിക്കൊണ്ട് വിജയ് ചിത്രത്തിന്റെ പുതിയ റിപ്പോർട്ടുകൾ പുറത്ത്…

‘കൈദി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ലൊക്കേഷൻ കനകരാജ് ദളപതി വിജയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് മലയാളി പ്രേക്ഷകർക്ക് അൽപ്പം നിരാശ നൽകുന്നതുമാണ്. ‘ദളപതി 64’ എന്ന താൽക്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് റിപ്പോർട്ടുകൾ വലിയ വാർത്തയായതാണ്. വിജയ്ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും സുപ്രധാന വേഷത്തിൽ എത്തുന്നു എന്നും കൂടാതെ മലയാളികളുടെ പ്രിയ താരങ്ങളായ ആന്റണി വർഗീസ് മാളവികയും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിജയുടെ ചിത്രങ്ങൾക്ക് തമിഴ്നാട്ടിൽ ഉള്ളതുപോലെ തന്നെ മികച്ച സ്വീകാര്യതയുള്ള ഇങ്ങ് കേരളത്തിലും ചിത്രത്തിലെ കാസ്റ്റിംഗ് വിവരങ്ങൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. യുവതാരനിരയിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു താരങ്ങൾ വിജയ്ക്കൊപ്പം എത്തുന്നു എന്ന കാര്യം തന്നെയാണ് മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. എന്നാൽ പ്രിയതാരം ആന്റണി വർഗീസ് പെപ്പെ ചിത്രത്തിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

വെറും മൂന്ന് സിനിമകൾ കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ആന്റണി വർഗീസിന്റെ തമിഴ് സിനിമയിലെയ്ക്കുള്ള അരങ്ങേറ്റത്തിന്
വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
ആന്റണി വർഗീസ് ചിത്രത്തിൽ ഉണ്ടെന്ന് കാണിച്ചിട്ടുള്ള ട്വീറ്റ് നിർമാതാക്കളുടെ അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പ്രേക്ഷകർക്ക് ആന്റണിയെ സിനിമയിൽ നിന്നും ഒഴിവാക്കിയ വിവരം മനസ്സിലായത്. എന്നാൽ ചിത്രത്തിലെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും
പ്രേക്ഷകരുടെ സംശയം തീർക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒന്നും തന്നെയും ലഭിച്ചിട്ടില്ല. നിലവിൽ ലഭ്യമാകുന്ന സൂചനകളനുസരിച്ച് ആന്റണീസ് ചിത്രത്തിൽ നിന്നും പൂർണമായും ഒഴിവാക്കിയിരിക്കുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്
ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
‘കൈദി’യിലൂടെ പ്രേക്ഷകപ്രീതി ആർജിച്ച നടൻ അർജുൻ ദാസ് ചിത്രത്തിലുണ്ടെന്ന് വിവരം അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ്സ് ആരാധകർ വളരെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.