വില്ലന്‍ വേഷത്തിലേക്ക് ക്ഷണിച്ച അല്ലു അരവിന്ദിന് മാസ്സ് മറുപടിയുമായി മമ്മൂട്ടി !!! പദവി വിട്ടുള്ള കളിയ്ക്ക് ഇക്കയെക്കിട്ടില്ലെന്ന് ആരാധകരും

മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ പ്രശസ്ത നിര്‍മ്മാതാവും അല്ലു അര്‍ജുന്റെ അച്ഛനുമായ അല്ലു അരവിന്ദിന്റെ വിതരണക്കമ്പനിയായ ഗീത ആര്‍ട്‌സാണ് ചിത്രം തെലുങ്കിലേക്ക് എത്തിക്കുന്നത്.മലയാളത്തിലെ പോലെ വമ്പന്‍ റിലീസാണ് അന്യ ഭാഷകളിലും ഒരുക്കിയിരിക്കുന്നത.് കഴിഞ്ഞ ദിവസമായിരുന്നു ആന്ധ്രയില്‍ മാമാങ്കം തെലുങ്ക് പതിപ്പിന്റെ ട്രെയ്ലര്‍ ലോഞ്ചും പ്രെസ്സ് മീറ്റും സംഘടിപ്പിച്ചത്. വേദിയില്‍ തെലുങ്ക് സിനിമയിലെ പ്രശസ്തരും പങ്കെടിത്തിരുന്നു. അല്ലു അരവിന്ദ്, മമ്മൂട്ടിയോടോപ്പമുള്ള രസകരമായ ഒരു അനുഭവം സദസ്സിനോട് അന്ന് പങ്കുവച്ചിരുന്നു. ഒരു തെലുങ്ക് ചിത്രത്തിലേക്ക് മമ്മൂട്ടിയെ വില്ലനായി ക്ഷണിച്ചപ്പോള്‍ അദ്ദേഹം അല്ലു അരവിന്ദിന് നല്‍കിയ രസകരമായ മറുപടിയാണ് അദ്ദേഹം വേദിയില്‍ പങ്കുവച്ചത്.

സംഭവം ഇങ്ങനെ:

പവന്‍ കല്യാണ്‍ നായകനായ ഒരു ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ മമ്മൂട്ടിയെ ക്ഷണിച്ചപ്പോള്‍ അല്ലു അരവിന്ദിനോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്; ഈ റോളിലേക്ക് താങ്കള്‍ ചിരഞ്ജീവിയെ കാസ്റ്റ് ചെയ്യുമോ എന്നാണ് ചോദിച്ചത്. ‘ ചോദ്യത്തിന് അല്ലു അരവിന്ദിന്റെ മറുപടി ഇല്ല എന്നായിരുന്നു. പിന്നെ എന്തിനാണ് തന്നെ സമീപിച്ചത് എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചത്. അദ്ദേഹത്തിന്റെ മുന്നില്‍ ഉത്തരം മുട്ടിപോയ അവസ്ഥയായിപ്പോയെന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആരാധകര്‍ അഭിപ്രായങ്ങളുമായി രംഗത്ത് എ്ത്തിയിട്ടുണ്ട്.  എത്ര പണം ഓഫര്‍ ചെയ്താലും തന്റെ പദവി വിട്ടുള്ള കളിയ്ക്ക് ഞങ്ങളുടെ ഇക്കയെക്കിട്ടില്ലെന്നും അത് തമിഴരും തെലുങ്കരുമൊക്കെ പണ്ടെ മനസ്സിലാക്കിയതാണെന്നും ഫാന്‍സ് പറയുന്നു.