“കൈദിയുടെ രണ്ടാം ഭാഗം ഉണ്ടാകും…” പ്രേക്ഷകർക്ക് ആവേശം നൽകിയിട്ടുണ്ട് തമിഴ് നടൻ കാർത്തിയുടെ പ്രഖ്യാപനം…

പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട്
തമിഴ് സൂപ്പർതാരം കാർത്തി നായകനായ പുതിയ ചിത്രമായ “കൈദി” മികച്ച പ്രദർശനവിജയം തുടരുകയാണ്. തമിഴ്നാട്ടിലേതുപോലെ തന്നെ കേരളത്തിലും ഗംഭീര വിജയമായി മാറിയ ചിത്രം
കാർത്തിയുടെ കരിയറിൽ വച്ച് തന്നെ മികച്ച ചിത്രമായി കരുതപ്പെടുന്നു. കാർത്തിക്ക് ഒപ്പം നടൻ നരേന്റെ മികച്ച പ്രകടനവും പ്രേക്ഷകർ എടുത്തുപറയുന്നു. കാർത്തിക തുല്യപ്രാധാന്യമുള്ള വേഷം ചിത്രത്തിൽ ചെയ്യുന്നത് മലയാളി നടൻ നരേൻ മാത്രമാണ്.
പോലീസ് ഓഫീസറുടെ വേഷത്തിലാണ് നരേൻ ചിത്രത്തിലെത്തുന്നത്. ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിന്റെ മേക്കിങ് രീതിയാണ് എല്ലാ പ്രേക്ഷകരെയും കൂടുതൽ ആകർഷിച്ചത്. ത്രില്ലർ സ്വഭാവമുള്ള ചിത്രം മികച്ച ഒരു തീയേറ്റർ എക്സ്പീരിയൻസ് ആയി തന്നെ ഏവരും സാക്ഷ്യപ്പെടുത്തുന്നു. ഹരീഷ് പേരടിയാണ് ചിത്രത്തിലെ മറ്റൊരു മലയാളിസാന്നിധ്യം. മികച്ച പ്രകടനമാണ് അദ്ദേഹവും കാഴ്ച വെച്ചിരിക്കുന്നത്. ചിത്രത്തിൽ കാർത്തി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പൂർവ്വ കാലങ്ങളെക്കുറിച്ചുള്ള ഒരു വിവരങ്ങളൊന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രം കണ്ടിറങ്ങുന്ന ഏതു പ്രേക്ഷകന്റെയും മനസ്സിൽ ഈ ‘കൈദി’യുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഒരു ആഗ്രഹം സ്വാഭാവികമാണ്. ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് വലിയ ആവേശം നൽകിക്കൊണ്ട് നടൻ കാർത്തി തന്നെ സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

സംവിധായകൻ ലോക്കേഷന് കനകരാജ് കൈദിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് എന്നും തീർച്ചയായും ആ ചിത്രം ചെയ്യുമെന്നും കാർത്തി തുറന്നു പറഞ്ഞിരിക്കുന്നു. രമണ, ദീന, ജോർജ്‌ മറിയം, ഹരീഷ് ഉത്തമൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സും , വിവേകാനന്ദ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിച്ചത്. സ്ട്രൈറ്റ് ലൈൻ പിക്ചേഴ്സ് ആണ് കൈദി കേരളത്തിൽ റിലീസിന് എത്തിച്ചത്. നിലവിൽ കേരളത്തിൽ രണ്ട് തമിഴ് ചിത്രങ്ങളാണ് മികച്ച കളക്ഷൻ നേടി വമ്പൻ വിജയം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ നേരത്തെ സൂചിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തിനുള്ള എല്ലാ ചേരുവകളും ഒന്നാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർന്ന സാഹചര്യത്തിൽ ഔദ്യോഗികമായ കൂടുതൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.