സിനിമ നിർമ്മിക്കാൻ പണം നൽകുന്നില്ല !! ഗൗതം വാസുദേവിനെതിരെ യുവ സംവിധായകൻ കാർത്തിക്ക് നരേൻ രംഗത്ത്.

തമിഴ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്. കാർത്തിക്ക് നരേൻ . തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും പ്രായ കുറഞ്ഞസംവിധായകരിൽ ഒരാളാണ് കാർതിക്ക് നരേൻ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് ആ കോഴ്സ് ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.ആദ്യ കാലത്ത് ഷോർട്ട് ഫിലിമുകൾ എടുത്താണ് സംവിധാനമേഖലയിലേക്ക് കടന്നുവരുന്നത്.

താൻ ആദ്യമായി സംവിധാനം ചെയ്ത ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസമയിപ്പിച്ച യുവസംവിധായകനാണ് കാര്‍ത്തിക് നരേന്‍. ഇപ്പോഴിതാ നരകാസുരന്‍ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഗൗതം വാസുദേവ മേനോനെതിരെ രംഗത്തെത്തിരിക്കുകയാണ് കാര്‍ത്തിക്.

ഗൗതം മേനോന്റെ നിര്‍മാണ കമ്ബനി ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് തന്നെ വലിയ പ്രതിസന്ധിയിലാക്കി എന്നാണ് കാര്‍ത്തിക് പറയുന്നത്. വിവാദത്തിന് ശേഷം കാര്‍ത്തികിന്റെയോ ഗൗതം മേനോന്റെയും സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല. ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ടൈ, ധ്രുവനച്ചത്തിരം എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. എന്നാല്‍ ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട് ഗൗതം മേനോന്‍ കഴിഞ്ഞ ദിവസം ട്വീറ്ററില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പ്രൊഡക്ഷന്‍ 60 ദിവസത്തിനുള്ളില്‍ അവസാനിക്കുന്നുമെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്. എന്നാല്‍ ഗൗതം മേനോന്റെ ട്വീറ്റിനെ താഴെ കാര്‍ത്തിക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘സാര്‍ ഇത് (നരകാസുരന്‍) എന്ന് വെളിച്ചം കാണുമെന്ന് ഒരു വ്യെക്തത നൽകിയിരുന്നെങ്കിൽ വളരെ ഉപകാരം സർ, അതെ ഇ സിനിമ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്.  എന്നാണ് കാർത്തിക്ക് നരേൻ കുറിച്ചത്.

അതെ സമയം റിലീസ് മുടങ്ങികിടന്ന രണ്ട് ചിത്രങ്ങള്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് സംവിധായകന്‍ ഗൗതം മേനോന്‍. ധനുഷിനെ നായകനാക്കിയുളള എന്നെ നോക്കി പായും തോട്ട, ചിയാന്‍ വിക്രമിനെ നായകനാക്കിയുളള ധ്രുവനച്ചത്തിരം തുടങ്ങിയ സിനിമകളാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്തിരുന്നത്. ഇതില്‍ ധനുഷ് ചിത്രം നവംബറില്‍ എത്തുമെന്നും ധ്രുവനച്ചത്തിരത്തിന് 60 ദിവസത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ കൂടി ബാക്കിയുണ്ടെന്നുമാണ് സംവിധായകന്‍ അറിയിച്ചത്.