അന്യൻ എന്നേക്കാൾ നന്നായി ‘ലാലേട്ടൻ’ ചെയ്യും എന്നാണ് അവൾ പറയുന്നത് : ചിയാൻ വിക്രം. ഭാര്യയുടെ മോഹൻലാൽ ആരാധനയെക്കുറിച്ച് തുറന്ന് പറഞ്ഞ് താരം !!!

ഭാര്യയുടെ മോഹൻലാല്‍ ആരാധനയെക്കുറിച്ച് പല വേദികളിലും വിക്രം തുറന്നുപറ‍ഞ്ഞിട്ടുള്ളതാണ്. ഏറ്റവുമൊടുവിൽ മകൻ ധ്രുവ് നായകനായ ആദിത്യവർമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴും ലാലേട്ടനോടുള്ള ഭാര്യയുടെ ആരാധനയെക്കുറിച്ച് താരം വാചാലനായി. വിക്രമിന്റെ വാക്കുകളിലേക്ക് “എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തേക്കാള്‍ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരു കേട്ടാല്‍ ഭാര്യ ഉണ്ടാക്കുക. ഞാന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഭാര്യ പറയും ലാലേട്ടന്റെ അത്രയ്ക്കു ആയിട്ടില്ലെന്ന്. അന്യന്‍ ഞാന്‍ നന്നായി ചെയ്തു. എന്നിട്ടും ഭാര്യ പറഞ്ഞു ‘ലാലേട്ടനാണെങ്കില്‍ അതു വേറെ ലെവലായേനെ” .

ഗംഭീര സ്വീകരണമായിരുന്നു തമിഴില്‍ നിന്നും ലഭിച്ചത്. മികച്ച അവസരങ്ങളും തേടിയെത്തതിയതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറി മറിയുകയായിരുന്നു. മലയാളത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ടയാളാണ് വിക്രം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ചതിന് പിന്നാലെയായാണ് താരം കമിഴകത്തേക്ക് പോയത്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയായി അടുത്ത ബന്ധമാണ് അദ്ദേഹം സൂക്ഷിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നേരത്തെ അഭിനയിച്ചിട്ടുള്ള വിക്രം മോഹന്‍ലാലിനൊപ്പമുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. കടുത്ത ലാലേട്ടന്‍ ആരാധികയാണ് തന്റെ ഭാര്യയെന്ന് അദ്ദേഹം മുന്‍പേ പറഞ്ഞിരുന്നു. മകന്റെ ആദ്യ സിനിമയായ ആദിത്യ വര്‍മയുടെ ടിക്കറ്റ് ലോഞ്ചിനെത്തിയപ്പോഴും അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. കര്‍ണന്റെ ചിത്രീകരണം നീണ്ടതിനാലാണ് തിരിച്ചുവരവ് വൈകിയത്. ഇതിനിടയിലാണ് ചില തമിഴ് സിനിമകള്‍ സ്വീകരിച്ചത്. നീണ്ടകാലം ആവശ്യമായി വരുന്ന 3 സിനിമകളാണ് ഇപ്പോള്‍ ഏറ്റെടുത്തത്. ഇവ പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ കര്‍ണനില്‍ ജോയിന്‍ ചെയ്യുമെന്നും താരം വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ നിന്നും മറ്റുള്ള അവസരങ്ങളും തേടിയെത്തുന്നുണ്ട്. അവയെക്കുറിച്ച് പിന്നീട് ആലോചിക്കുമെന്നും താരം പറയുന്നു.

ആദ്യനാളുകളിൽ തമി­ഴിൽ­നേ­രി­ട്ട പരാ­ജ­യ­ത്തെ­ത്തു­ടർ­ന്ന് മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും വരെ അഭി­ന­യി­ച്ചാ­യി­രു­ന്നു വി­ക്ര­മി­ന്റെ തു­ട­ക്കം.1992­ – ൽ പ്ര­ശ­സ്ത­ക്യാ­മ­റാ­മാൻ പി സി ശ്രീറാമിന്റെ സം­‌വിധാ­ന­ത്തിൻ കീ­ഴിൽ മീ­രാ എന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­ണ് വി­ക്ര­മി­ന്റെ പ്ര­ധാ­ന­ തുടക്കം. ആ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടി­യി­ല്ല. തു­ടർ­ന്ന് പു­തിയ മന്നർ­കൾ എന്ന ചി­ത്ര­ത്തി­ലും നാ­യ­ക­നാ­യെങ്കിലും വി­ജ­യം തു­ണ­ച്ചി­ല്ല. അതി­നെ­ത്തു­ടർ­ന്നാ­ണ് അവ­സ­ര­ങ്ങൾ തേ­ടി മല­യാ­ള­ത്തി­ലേ­ക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജ­പു­ത്രൻ പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള­ചിത്ര­ങ്ങ­ളിൽ വി­ക്രം നാ­യ­ക­നുമായി. വിക്രമിന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയത് 1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം ആണ്. തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി.

2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു.തുടർന്ന് പ്രമുഖ സംവിധായകരായ ഷങ്കർ (അന്ന്യൻ),മണിരത്നം (രാവൺ) തുടങ്ങിയവരുമായും പ്രവർത്തിച്ചു. 2003 – ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും കൂടാതെ 2005 – ലെ ഫിലിം‌ഫെയർ അവാർഡും വിക്രമിനുണ്ട്….മകൻ ധ്രുവിനും ചിത്രത്തിലെ നായിക പ്രിയാ ആ‌നന്ദിനുമൊപ്പമാണ് ആദിത്യവർമയുടെ പ്രൊമോഷന് വിക്രം തിരുവന്തപുരത്ത് എത്തിയത്.