ദളപതി വിജയുടെ ബോക്സ് ഓഫീസ് “വെറിത്തനം” !! 17 ദിവസം കൊണ്ട് 300 കോടി ക്ലബിൽ ഇടംപിടിച്ച് “ബിഗിൽ” !! ഇന്ത്യൻ സൂപ്പർസ്റ്റാറുകളുടെ പട്ടികയിൽ ഇനി വിജയിയും !!

വിജയ് ആരാധകർക്ക് ആവേശമായി ബി ഗിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട്. ലോകവ്യാപകമായി കഴിഞ്ഞ ദിവസം കൊണ്ട് വലിയ കളക്ഷനാണ് ചിത്രം നേടിയെടുത്തത്. തിയേറ്ററുകളിൽ പ്രദർശനം വിജയം തുടരുന്ന ചിത്രം ഇനിയും കൂടുതൽ കളക്ഷൻ നേടിയ വിജയകുതിപ്പ് തുടരുന്നു തന്നെയാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദളപതി വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ബിഗിൽ. വിജയ് എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുള്ള ചിത്രം വിജയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി പ്രേക്ഷകർ വിലയിരുത്തുന്നു. അതോടൊപ്പം തന്നെ ചിത്രം പുതിയ റെക്കോർഡുകൾ നേടി മുന്നേറുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആരാധകർക്ക് ആവേശമായി സിനിമ ഒക്ടോബര്‍ 25നാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

കേരളത്തില്‍ ആദ്യ ദിനം 300 ഫാന്‍സ് ഷോകളും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 650 ലും, കര്‍ണാടകയില്‍ 400 ലും, നോര്‍ത്ത് ഇന്ത്യയില്‍ 250 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനവിജയം തുടരുമ്പോൾ ഏവരെയും അതിശയിപ്പിക്കുന്ന കളക്ഷൻ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബിലും അതിനുശേഷം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. എന്നാൽ ചിത്രം അതിനുമപ്പുറത്തേക്ക് 300 കോടി കളക്ട് കഴിഞ്ഞു. വെറും 17 ദിവസം കൊണ്ടാണ് ഇത്തരം വലിയൊരു മാർജിനിൽ കളക്ഷൻ നേടാൻ ചിത്രത്തിനായത്. ബോക്സ് ഓഫീസിൽ ചിത്രം വിജയക്കുതിപ്പ് തുടരുന്ന ഈ സാഹചര്യത്തിൽ വിജയുടെ മാർക്കറ്റ് ഇന്ത്യയൊട്ടാകെ പതിന്മടങ്ങ് ഇരട്ടിയായിരിക്കുകയാണ്.

ഈ ചിത്രത്തിന്റെ ബ്രഹ്മാണ്ട വിജയത്തോടെ നടൻ വിജയ് ഇന്ത്യയിലെ തന്നെ പ്രധാന സൂപ്പർസ്റ്റാറുകളുടെ പട്ടികയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ എത്തുമ്പോൾ ഇതിലും വലിയ മികച്ച സ്ഥാനം ആയിരിക്കും ചിത്രത്തിന് ലഭിക്കുക എന്നാണ് നിഗമനങ്ങൾ. കേരളത്തില്‍ ആകെ 143 തീയേറ്ററുകളിലായിരുന്നു ‘ബിഗിലി’ന്റെ റിലീസ്. ഒപ്പം അങ്ങേളമിങ്ങോളമുള്ള വിവിധ കേന്ദ്രങ്ങളിലായി 308 ഫാന്‍സ് ഷോകളും നടന്നു. വിലയിരുത്തൽ അനുസരിച്ച്
ചിത്രം കേരളത്തിൽ നിന്ന് 148 തിയേറ്ററുകളിൽ നിന്ന് ആദ്യ ദിവസം 4.80 കോടി രൂപയാണ് ബിഗിൽ കളക്ട് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.