ബോക്സ് ഓഫീസിൽ ദളപതി വേട്ട !! ഇന്ത്യയിലെ സൂപ്പർതാരങ്ങൾക്ക് അപൂർവമായുള്ള നേട്ടം ഇനി വിജയുടെ പേരിലും !! 250 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കൊണ്ട് വിജയ് ചിത്രം ബിഗിൽ വിജയകുതിപ്പ് തുടരുന്നു….

ദളപതി വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുതിയ ചിത്രം ബിഗിൽ മികച്ച കളക്ഷൻ നേടി പ്രദർശനവിജയം തുടരുകയാണ്. ചിത്രം പുതിയ റെക്കോർഡുകൾ നേടി മുന്നേറുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയ് ആരാധകർക്ക് ആവേശമായി സിനിമ ഒക്ടോബര്‍ 25നാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ ആദ്യ ദിനം 300 ഫാന്‍സ് ഷോകളും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 650 ലും, കര്‍ണാടകയില്‍ 400 ലും, നോര്‍ത്ത് ഇന്ത്യയില്‍ 250 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനവിജയം തുടരുമ്പോൾ ആരാധകർക്ക് ഏറെ ആവേശം നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു ചിത്രം ഇപ്പോൾ 250 കോടി ക്ലബിൽ ഇടം ഇടം പിടിച്ചിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ എത്തുമ്പോൾ ഇതിലും വലിയ മികച്ച സ്ഥാനം ആയിരിക്കും ചിത്രത്തിന് ലഭിക്കുക എന്നാണ് നിഗമനങ്ങൾ. കേരളത്തില്‍ ആകെ 143 തീയേറ്ററുകളിലായിരുന്നു ‘ബിഗിലി’ന്റെ റിലീസ്. ഒപ്പം അങ്ങേളമിങ്ങോളമുള്ള വിവിധ കേന്ദ്രങ്ങളിലായി 308 ഫാന്‍സ് ഷോകളും നടന്നു. വിലയിരുത്തൽ അനുസരിച്ച്
ചിത്രം കേരളത്തിൽ നിന്ന് 148 തിയേറ്ററുകളിൽ നിന്ന് ആദ്യ ദിവസം 4.80 കോടി രൂപയാണ് ബിഗിൽ കളക്ട് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം വിജയുടെ ഏറ്റവും മികച്ച എന്റർടൈൻമെന്റായി തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന 3 ചിത്രങ്ങളാണ് ഇപ്പോൾ വിജയുടെ പട്ടികയിലുള്ളത്. മെർസൽ, സർക്കാർ തുടങ്ങിയ ചിത്രങ്ങൾ 200 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ഇന്ത്യയിലെ തന്നെ അപൂർവ്വമായി മാത്രമേ ഇത്തരമൊരു നേട്ടം പല സൂപ്പർതാരങ്ങൾക്കുമുള്ളൂ എന്നത് വിജയ് ആരാധകർക്ക് വലിയ ആവേശം നൽകുന്നു.
തുടർച്ചയായ ബോക്സ് ഓഫീസ് വിജയം ദളപതി വിജയിനെ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സൂപ്പർ താരങ്ങളിൽ ഒരാളാക്കുന്നു.