“തല അജിത്ത് കുമാറി”ന്റെ റെക്കോർഡ് തകർത്ത് “ദളപതി വിജയ് ” !! ഇതോടെ വിജയുടെ താരമൂല്യം കുത്തനെ ഉയർന്നുവെന്ന് നിർമ്മാതാക്കൾ…

തമിഴ് സൂപ്പർതാരം ദളപതി വിജയുടെ പുതിയ ചിത്രം ബിഗിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച ചരിത്രം കുറിക്കുകയാണ്.
തിയേറ്ററുകളിൽ പ്രദർശനം വിജയം തുടരുന്ന ചിത്രം ഇനിയും കൂടുതൽ കളക്ഷൻ നേടിയ വിജയകുതിപ്പ് തുടരുന്നു തന്നെയാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദളപതി വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ബിഗിൽ. വിജയ് എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുള്ള ചിത്രം വിജയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി പ്രേക്ഷകർ വിലയിരുത്തുന്നു. അതോടൊപ്പം തന്നെ ചിത്രം പുതിയ റെക്കോർഡുകൾ നേടി മുന്നേറുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് അരികിലെത്തിയിരിക്കുന്ന ബിഗിൽ അജിത്ത് കുമാറിന്റെ ചിത്രമായ വിശ്വാസത്തിന്റെ കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുന്നു. ചിത്രം തമിഴ്നാട്ടിൽ നേടിയ പുതിയ റെക്കോഡിനെക്കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകരാണ് പുറത്തുവിട്ടത്.
നാല് ആഴ്ചകൾക്കൊണ്ട് തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിന്നും ബിഗിൽ 142.75 കോടി രൂപ നേടിയിട്ടുണ്ട് എന്നും അതുവഴി 140 കോടി നേടിയ അജിത്ത് ചിത്രം ‘വിശ്വാസ’ത്തിന്റെ റെക്കോർഡ് മറികടന്നു എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. 19.65 കോടി രൂപയാണ് ബിഗിൽ കേരളത്തിൽ നിന്ന് മാത്രമായി നേടിയിട്ടുള്ളത്.ആരാധകർക്ക് ആവേശമായി സിനിമ ഒക്ടോബര്‍ 25നാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ ആദ്യ ദിനം 300 ഫാന്‍സ് ഷോകളും ഉണ്ടായിരുന്നു.

തമിഴ്നാട്ടില്‍ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 650 ലും, കര്‍ണാടകയില്‍ 400 ലും, നോര്‍ത്ത് ഇന്ത്യയില്‍ 250 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനവിജയം തുടരുമ്പോൾ ഏവരെയും അതിശയിപ്പിക്കുന്ന കളക്ഷൻ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബിലും അതിനുശേഷം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. എന്നാൽ ചിത്രം അതിനുമപ്പുറത്തേക്ക് 300 കോടി കളക്ട് കഴിഞ്ഞു. വെറും 17 ദിവസം കൊണ്ടാണ് ഇത്തരം വലിയൊരു മാർജിനിൽ കളക്ഷൻ നേടാൻ ചിത്രത്തിനായത്. ബോക്സ് ഓഫീസിൽ ചിത്രം വിജയക്കുതിപ്പ് തുടരുന്ന ഈ സാഹചര്യത്തിൽ വിജയുടെ മാർക്കറ്റ് ഇന്ത്യയൊട്ടാകെ പതിന്മടങ്ങ് ഇരട്ടിയായിരിക്കുകയാണ്.