“വിജയ് എഫക്ട്” വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട്, ശരീരം തളർന്ന എട്ടുവയസ്സുകാരൻ വിജയ് ആരാധകന്റെ തിരിച്ചുവരവ് !!

തേനി ഉത്തമ പാളയം സ്വദേശി സെബാന് ഒരു കഥ പങ്കുവെയ്ക്കാനുണ്ട്. രണ്ടാമത് ഒന്ന് ആലോചിക്കാത്തവർക്ക് ഒരു പക്ഷെ ഇതൊരു കെട്ടുകഥ പോലെയോ വീരവാദം പോലെയോ തോന്നാം. എങ്കിലും പറയാനുള്ളത് പറയണമെല്ലോ. സംഭവം വാസ്തവമാണ്. സിനിമയിലൊക്കെ കണ്ടിട്ടില്ലേ ശാരീരികമായും മാനസികമായും ഒക്കെ തളർന്ന് വീണവരെ ഹീറോയുടെ വരവോടെയോ മറ്റ് ഇൻസ്പിരേഷനിലൂടെയോ അതുമല്ലെങ്കിൽ അത്തരം കഥ സന്ദര്ഭങ്ങളിലൂടെയോ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്ന സീഖ്വൻസുകൾ. ഇപ്പോൾ പറയാൻ പോകുന്ന കാര്യവും അതുപോലെ തന്നെ ഉള്ളതാണ്. ഒരു സിനിമ കഥ പോലെ തോന്നുന്ന സംഭവം.

പാവപ്പെവരുടെ ഉറ്റമിത്രമായി പ്രേക്ഷകലോകത്തിന്റെ കൈയ്യടി നേടുന്ന സാക്ഷാല്‍ ഇളയ ദളപതി വിജയ് തന്നെയാണ് സെബാനെ ജീവിതത്തിലേക്ക് ഇപ്പോള്‍ കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത്. ഉത്തമപാളയം സ്വദേശി ജയകുമാറിന്റെയും ഭാനുവിന്റെയും മൂത്തമകന്‍ സെബാനാണ് പഞ്ചകര്‍മ ചികിത്സയ്ക്കൊപ്പം വിജയ്യുടെ പാട്ടും ഡയലോഗും കേട്ടും കണ്ടും പിച്ചവെക്കുന്നത്.

സംഭവം വിശദീകരിക്കാം,   പ്രസവസമയത്ത് സെബാന്  തലച്ചോറിനേറ്റ ക്ഷതംകാരണം സെബാന് സംസാരിക്കാനോ നടക്കാനോ കഴിയുമായിരുന്നില്ല. പ്രതികരണ ശേഷിയുമുണ്ടായിരുന്നില്ല. പല ആശുപത്രിയിലും കാണിച്ചെങ്കിലും ഒരു പ്രയോജനവും കിട്ടിയില്ല. ഒന്നേകാല്‍ വര്‍ഷം മുമ്പാണ് സെബാനെ തൊടുപുഴ കാരിക്കോട്ടെ ജില്ലാ ആയുര്‍വേദാശുപത്രിയിലെത്തുന്നത്

.

പഞ്ചകര്‍മ സ്‌പെഷ്യലിസ്റ്റ് ഡോ.സതീഷ് വാര്യരുടെയും ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ് ലാലിന്റെയും നേതൃത്വത്തില്‍ ചികിത്സയും തുടങ്ങി. ഇതിനിടെയാണ് ഡോക്ടര്‍ അക്കാര്യം ശ്രദ്ധിച്ചത്. സംസാരശേഷിയോ ചലനശേഷിയോ ഇല്ലാത്ത സെബാന്‍ വിജയ് യുടെ ‘കത്തി’ എന്ന സിനിമയിലെ ‘സെല്‍ഫി പുള്ളെ’ എന്ന ‘ഇടിപ്പന്‍’ പാട്ട് കേള്‍ക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. പിന്നെ വിജയ്യുടെ പാട്ടും തീപ്പൊരി ഡയലോഗുകളും യു ട്യൂബില്‍ പ്ലേ ചെയ്തായി ഉഴിച്ചിലും വ്യായാമവുമൊക്കെ. അതുമാത്രമല്ല, ഇതൊന്നും പോരാഞ്ഞിട്ട് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരുമൊക്കെ വിജയ്യുടെ സ്റ്റൈലില്‍ കുശലം ചോദിക്കുകയും മരുന്നുകൊടുക്കുകയുംകൂടി ചെയ്തപ്പോള്‍ സെബാന്‍ ഹാപ്പി. മരുന്നൊക്കെ മടിയില്ലാതെ കുടിച്ചു. ‘വിജയ് ഫാക്ടര്‍’ കാരണം കരുതിയതിലും വേഗം ചികിത്സ ഫലിച്ചുവെന്ന് ഡോ.സതീഷ് വാര്യര്‍ പറയുന്നു. ഇപ്പോള്‍ ആരുടെയെങ്കിലും കൈപ്പിടിച്ച് പിച്ചവെക്കാനും കുഞ്ഞുവാചകങ്ങള്‍ സംസാരിക്കാനും തുടങ്ങി. ‘വിജയ് യെയും ‘ബിഗില്‍’എന്ന പുതിയ പടവും കാണണമെന്നാണ് ഇപ്പോഴുള്ള സെബാൻറെ  ആഗ്രഹം.

ബിഗിലിലെ അച്ഛന്‍ വിജയ്യും മോന്‍ വിജയ്യും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോയും മാറോടടക്കിയാണ് സെബാൻ  നടക്കുന്നതും. സ്പീച്ച് തെറാപ്പി ഉള്‍പ്പെടെ തുടര്‍ചികിത്സ നല്‍കിയാല്‍ സെബാന് കൂടുതല്‍ മാറ്റമുണ്ടാകുമെന്ന് ആണ് ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഡോക്ടർ പറഞ്ഞത്.