ഒടിയനെയും നരസിംഹത്തെയും ട്രോളിക്കൊണ്ട് “വട്ടമേശ സമ്മേളനം” !! മോശപ്പെട്ട ചിത്രത്തിന്റെ മോശപ്പെട്ട രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ !!

ഒരു മോശപ്പെട്ട സിനിമ എന്ന് ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ “വട്ടമേശ സമ്മേളനം” ചിത്രം ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സിനിമ മേഖലയിലുള്ള ചിലരേയും ചില സംഭവങ്ങളെയും ചിത്രത്തിൽ പലയിടത്തും പ്രതീകാത്മകമായും നേരിട്ടും വിമർശിക്കുന്നുണ്ട്. വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെ തിയേറ്ററിലെത്തി ചിത്രം ഒരു പ്രത്യേകതരം അനുഭവമാണ് പ്രേക്ഷകർ നൽകുന്നത്.
എട്ടു സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ഒരു പരീക്ഷണ ചിത്രമാണ് വട്ടമേശ സമ്മേളനം. എട്ടു കഥകള്‍ പറയുന്ന എട്ടു ചിത്രങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ഒറ്റ സിനിമയായ വട്ടമേശ സമ്മേളനം പ്രദേശത്തിന് എത്തിയ ചിത്രം ഒരു മോശം ചിതമാണ് എന്ന പ്രചാരണമാണ് പ്രവർത്തകർ നടത്തിയത്. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയുണ്ടായി. മോഹൻലാൽ ചിത്രം നരസിംഹത്തെയും, ഒടിയനെയും കളിയാക്കിക്കൊണ്ടുള്ളതാണ്. എന്നാൽ മോഹൻലാൽ ആരാധകർക്ക് പോലും രസിപ്പിക്കുന്ന രീതിയിൽ തന്നെയാണ് അണിയറപ്രവർത്തകർ അംഗങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒടിയൻ സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച മാണിക്യൻ എന്ന കഥാപാത്രത്തിന് സ്വഭാവവിശേഷങ്ങൾ വിവരിച്ചു കൊണ്ടുള്ള ഒരു കോമഡി രംഗവും.

നരസിംഹം സിനിമയിലെ മോഹൻലാലിന്റെ വെള്ളത്തിൽ നിന്ന് ഉയർന്നുവരുന്ന മാസ് ഇൻട്രൊഡക്ഷനെക്കുറിച്ചുള്ള മറ്റൊരു രംഗവും ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇരു വീഡിയോകൾക്കും മികച്ച പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ മോഹൻലാൽ എന്ന വ്യക്തിയേയോ നടനെയോ അധിക്ഷേപിക്കുന്ന തരത്തിൽ ആയി വീഡിയോകളിൽ ഒന്നും തന്നെ ഇല്ല. ആ ചിത്രത്തിലെ ചില രംഗങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിച്ചു എന്ന് മാത്രം.