മാസ്സ് എന്ന്‌ പറഞ്ഞാൽ കുറഞ്ഞു പോകും അതാണ്‌ ആസിഫ് അലിയുടെ അണ്ടർവേൾഡ്. ഒരു കൊലകൊല്ലി ഐറ്റം. അത്‌ അനുഭവിക്കണേൽ തീയറ്ററിൽ തന്നെ പോണം

അരുൺ കുമാർ അരവിന്ദിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായ അണ്ടർ വേൾഡ് ഒരു മാസ്സ്, ആക്ഷൻ, ത്രില്ലെർ എന്ന് നിസ്സംശയം പറയാം.

ആസിഫ് അലിക്ക് പുറമെ ഫർഹാൻ ഫാസിൽ, ലാൽ jr, മുകേഷ് എന്നിവരും കേന്ദ്ര കഥാപാത്രതെ അവതരിപ്പിക്കുന്നു. സ്ഥിരം മാസ്സ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ആണ് അണ്ടർ വേൾഡ് എടുത്തിട്ടുള്ളത്. ആസിഫ് അലി, ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ, മുകേഷ് ഈ നാല് പേരുടെ ഒരു അഴിഞ്ഞാട്ടം ഈ നാല് പേരിലൂടെ ആണ് സിനിമ പോകുന്നത്. എന്നുവെച്ചാൽ സ്റ്റാലിൻ ജോൺ, മജീദ്, സോളമൻ, പത്ഭനാഭൻ നായർ എന്നിവരിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ചിത്രത്തിന്റെ സംവിധായകൻ അരുൺ കുമാറിനെ കുറിച്ച് ഇവിടെ പറയാതെ പറ്റില്ലല്ലോ. അരുണിന്റെ സംവിധാനത്തിൽ ചെയ്ത ഓരോ ചിത്രങ്ങളും ഒന്നിനൊന്നു വത്യസ്തമായിരുന്നു. ശെരിക്കും മലയാളത്തിലെ ഒരു അണ്ടർറേറ്റഡ് ഡയറക്ടർ ആണ് . പ്രിയദർശൻ സിനിമകളുടെ സ്ഥിരം എഡിറ്റർ ആയിരുന്നു അരുൺ , സ്വന്തം സംവിധാന സംരംഭങ്ങളിലും എഡിറ്റിംഗ് അരുൺ തന്നെ , അത് കൊണ്ട് തന്നെ ചിത്രത്തിന്റെ ആത്മാവ് എഡിറ്റിംഗ് ടേബിളിൽ വെച് നഷ്ടപ്പെടുത്താതെ പ്രേക്ഷകസമക്ഷം എത്തിക്കുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ആദ്യപകുതി തുടങ്ങുന്നത് ഒരു സോങ്ങിൽ കഥാപാത്രങ്ങളുടെ എല്ലാം ജീവിതം കാണിക്കുന്നു അവരുടെ ജീവിത രീതികളെ നമ്മളിലേക്ക് എത്തിക്കുന്നു. കഥയിലേക്ക് കടക്കുന്നത് ഒരു അധോലോക ഡീലിലൂടെ ആണ് തുടർന്ന് അതിലൂടെ ഈ കഥാപത്രങ്ങളുടെ ലൈഫിലേക്ക് പിന്നെ നടക്കുന്ന സംഭവ വികാസങ്ങൾ ആണ് അണ്ടർവേൾഡ്. ആദ്യ പകുതി അതി ഗംഭീരം ആയിട്ട് തന്നെ കഴിഞ്ഞു. പതിയെ തുടങ്ങി നല്ല രീതിയിൽ അവസാനിപ്പിച്ച ആദ്യ പകുതി എന്ന് പറയാം.

രണ്ടാം പകുതിയിൽ ചെറിയ ഒരു ലാഗ് അനുഭവപ്പെട്ടു എങ്കിലും ആസിഫ് ന്റെയും ലാൽ jr ന്റെയും പ്രകടനത്തിൽ അതിനെ ഇല്ലാണ്ട് ആകുന്നു ലാൽ jr &ഫർഹാൻ ട്രെയ്ലറിൽ കണ്ടപ്പോൾ മടുപ്പിക്കും എന്ന് തോന്നി പക്ഷെ ലാൽ ടെറർ ആയിരുന്നു പക്കാ സൈക്കോ എന്ന്‌ തന്നെ പറയാം. രണ്ടാം പകുതിയിലെ ദൈർഗ്യം ഒഴിച്ചാൽ കണ്ടിരിക്കാവുന്ന രണ്ടാം പകുതി ആണ് സിനിമയുടേത്.

കഥാപാത്രങ്ങളുടെ കഥപറഞ്ഞ മെയിൻ പ്ലോട്ടിലേക് ഉള്ള എൻട്രി നൽകിയെങ്കിലും സെക്കന്റ് ഹാഫ് വല്യ ട്വിസ്റ്റ്‌ ഒന്നും ഇല്ലാത് ഒരു സാധാ ക്ലൈമാക്സിൽ സിനിമയെ കൊണ്ട് നിർത്തുന്നു. എങ്കിലും മുഷിപ്പിക്കാതെ എടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട് ക്ളൈമാക്സ്.

ഫർഹാൻ അടിപൊളി ആക്റ്റിംഗും കുഴപ്പമില്ലാത്ത ആക്ഷനും ജയിൽ ഫൈറ്റ് എല്ലാം ഒരേ പൊളി. ആസിഫ് അലിക്ക് ഫീൽ ഗുഡ് മാത്രമല്ല പക്കാ മാസ്സും ചേരും എന്നല്ല ടെറർ ആക്കി കളയും എന്ന് മനസ്സിലായി. മുകേഷ് തന്റെ റോൾ ഭംഗിയായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട് നായികമാർ ആയി വന്ന സംയുക്ത, കേതകി എന്നിവർക്ക് അത്ര അഭിനയ പ്രാധാന്യമുള്ള വേഷം ആയിരുന്നില്ല. എങ്കിലും തരക്കേടില്ല.

ടെക്‌നിക്കലി കിടു മേക്കിങ്‌ ആണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് , നല്ല പാട്ടുകൾ rap സോങ് ഒക്കെ തിയേറ്ററിൽ നല്ല impact ഇണ്ടാകുന്നുണ്ട് ഒരു ഡാർക്ക് മൂഡ് ത്രില്ലെർ ചേരുന്ന ബിജിഎം. വേറെ ലെവലിൽ നിൽക്കുന്ന സിനിമാട്ടോഗ്രഫി. ചുരുക്കി പറഞ്ഞാൽ ഡാർക്ക് മൂഡ് ത്രില്ലർ.

രണ്ടാംഭാഗ പ്രതീക്ഷ വെച്ചുകൊണ്ട് ഒരു ക്ലാസിക്കൽ മാസ്സ് രീതിയിൽ ആണ് അരുൺ കുമാർ അരവിന്ദ് പടം ഒരുക്കിയിരിക്കുന്നത്. ഡാർക്ക് മൂഡ് ത്രില്ലെർ സിനിമകൾ ഇഷ്ടപെട്ടുന്നവർക്ക് അത്തരം ജോണറിൽ ഉള്ള ഇഷ്ട സിനിമകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി. അതാണ് അണ്ടർ വേൾഡ്.