തമിഴ് സൂപ്പർതാരം ദളപതി വിജയ് തന്നോട് മാപ്പ് പറഞ്ഞുവെന്ന് യുവ നടിയുടെ വെളിപ്പെടുത്തൽ !! വിജയിയെ അഭിനന്ദിച്ച് ആരാധകർ !!

നിരവധി തവണ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട വിഷയം ആണ് പാണ്ഡിയമ്മ എന്ന കഥാപാത്രം. വിജയ് നായകനായ അറ്റ്ലീ ചിത്രം ബിഗിലിലെ കഥാപാത്രം ആണ് പാണ്ഡിയമ്മ. വിഷയം ബോഡി ഷെയിമിങ് ആണെന്ന് വായിക്കുന്നവർക്ക് ഇപ്പോളെ വ്യെക്തമായല്ലോ അല്ലേ. അതെ അതുതന്നെ ആണ് വിഷയം.
പാണ്ടിയമ്മ എന്ന് പേരുള്ള ആ കഥാപാത്രം അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന ഒരു കഥാപാത്രം ആണ്. ഇതൊന്നും പോരാഞ്ഞിട്ട് സിനിമയിൽ വിജയിയുടെ കഥാപാത്രം പാണ്ഡിയമ്മ എന്ന കഥാപാത്രത്തെ ‘ഗുണ്ടമ്മ’ വിളിക്കുന്നുമുണ്ട്. ഇ പരാമർശം ആണ് ബോഡിഷെയിമിങ് വിഷയത്തിന് ഇരയായത്.

ബിഗിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റിലേക്ക് മുന്നേറുമ്പോൾ തന്നെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ച അഭിനേതാക്കൾ അഭിനന്ദനം ഏറ്റു വാങ്ങുകയാണ്. വനിതാ ഫുട്ബോൾ ടീം കോച്ച് ആയാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ സ്ത്രീ ശാക്തീകരണം, ഫെമിനിസം, കായിക ലോകത്തെ രാഷ്ട്രീയം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കഥ പറഞ്ഞിരിക്കുന്നത്. ഇതിൽ എ ആർ റഹ്മാൻ ഒരുക്കിയ സിംഗ പെണ്ണെ എന്ന ഗാനം ഇപ്പോൾ വമ്പൻ ഹിറ്റാണ്.

ബിഗിലിലെ വിജയ്യുടെ കഥാപാത്രങ്ങൾ കയ്യടി നേടുന്നതിന് ഒപ്പം തന്നെ കയ്യടി നേടുന്നുണ്ട് ഇതിലെ മറ്റു നടീനടന്മാരും, എന്നത് തർക്കമില്ലാത്ത കാര്യമാണ്. എടുത്തു പറയേണ്ടത് ശരീരവും മനസ്സും പൂർണ്ണമായും നൽകിയാ ഇതിലെ വനിതാ ഫുട്ബോൾ താരങ്ങൾ ആയിവന്ന നടിമാരുടെ പ്രകടനമാണ്. ഈ ചിത്രത്തിലെ ഒരു ഫുട്ബോൾ താരത്തെ അവതരിപ്പിച്ച നടിയാണ് ഇന്ദ്രജ ശങ്കർ.

ചിത്രത്തിൽ ഈ കഥാപാത്രത്തോട് ദേഷ്യപ്പെടുന്ന സമയത്തു വിജയ് കഥാപാത്രം അവരെ ഗുണ്ടമ്മ എന്ന് കളിയാക്കി വിളിക്കുന്നുണ്ട്. എന്നാൽ അങ്ങനെ വിളിക്കുന്നതിന്‌ മുൻപ് തന്നോട് വന്നു ക്ഷമ പറഞ്ഞിട്ടാണ് വിജയ് അത് ചെയ്തത് എന്ന് പറയുന്നു ഇന്ദ്രജ. നേരത്തെ ഒക്കെ അങ്ങനെ ആരെങ്കിലും വിളിക്കുമ്പോ തനിക്കു ദേഷ്യം വരുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെ വിളിക്കുമ്പോൾ സന്തോഷം ആണെന്നും ഈ നടി പറയുന്നു. അങ്ങനെ വിളിച്ചാൽ തനിക്കു വിഷമം ആവുമോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയതിനു ശേഷമാണ് ദളപതി വിജയ് ആ പേര് വിളിച്ചത് എന്നും ഇന്ദ്രജ പറഞ്ഞു. മാത്രമല്ല ബിഗിൽ കണ്ടീട്ടു എല്ലാവരും നല്ലതു പറയുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ടെന്നു പറഞ്ഞ ഇന്ദ്രജ, തന്റെ അച്ഛന്റെ കണ്ണിലെ അഭിമാനം കാണുമ്പോൾ ആണ് ഏറെ സന്തോഷം തോന്നുന്നത് എന്നും കൂട്ടിച്ചേർത്തു. ഒപ്പം ബിഗിൽ സെറ്റിൽ വെച്ച് ജന്മദിനം ആഘോഷിച്ച കാര്യവും നയൻതാര സമ്മാനം നൽകിയതും ഒക്കെ ഓർത്തെടുത്ത് സംസാരിച്ചു ഇന്ദ്രജ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്‌.