ആ ചിത്രം ബോക്സോഫീസിൽ കോടികൾ വാരി… എന്നാൽ മമ്മൂട്ടി പ്രതിഫലമായി വാങ്ങിയത് 10 ലക്ഷം മാത്രം !! #Mammotty#SpecialFeature

ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയൽ സിനിമകളുടെ ഒരു വിപ്ലവം  ഉണ്ടാകുന്നുണ്ട്. പരീക്ഷണ സംബന്ധമായ തിരക്കഥകൾ ആണ് ഇൻഡസ്ട്രിയൽ കൂടുതൽ അതുതന്നെയാണ് കരുത്ത്. ഇത് മലയാളി മാറിയതുമൂലമോ, മലയാളികളുടെ സിനിമാസ്വാദന മികവ് വളർന്നത് മൂലമോ എന്ന് ഒരു ചോദ്യം ഉണ്ടായാൽ ഒരുപക്ഷെ ഉത്തരം ബുദ്ധിമുട്ടാകും.

പക്ഷെ ശ്രദ്ധിക്കേണ്ട മാറ്റം തിരക്കഥയുടെ വ്യത്യസ്ത രീതികളാണ്.  ഉദാഹരണത്തിനു കുടുംബ ബന്ധങ്ങളുടെ ആഴം ചർച്ച ചെയ്യുന്ന അല്ലെങ്കിൽ നാട്ടിൻപുറത്തിന്റെ നന്മ വിഷയമാകുന്ന മലയാള സിനിമ തിരകഥ ഇന്ന് നന്നേ കുറവാണ്. അതായത്
നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന വിഷയങ്ങളിലേക്കോ നമ്മുടെ ബന്ധങ്ങളിലേക്കോ ജീവിതത്തിലേക്കോ കഥാകാരന്‍‌മാര്‍ കണ്ണുതുറക്കാത്തതാണ് ഇതിന് കാരണം.

അവിടെ നമ്മൾ ലോഹിദാസ് എന്ന ജീനിയസിനെ ഓർക്കേണ്ടതുണ്ട്
“ലോകസാഹിത്യമൊന്നും വേണ്ട, നമ്മുടെ രാമായണവും മഹാഭാരതവും കഥാസരിത് സാഗരവും മതി എനിക്ക് ആയിരം കഥകള്‍ സൃഷ്ടിക്കുവാനെന്ന്”. അദ്ദേഹം പറഞ്ഞിരുന്നത് വെറുതെ ആയിരുന്നില്ല അത്‌ അദ്ദേഹം തന്റെ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തു.

                     കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ലോഹിതദാസിന്‍റെ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നായിരുന്നു വാത്സല്യം.

ആ സിനിമയ്ക്ക് അന്ന് 50 ലക്ഷം രൂപ ചെലവായി. 10 ലക്ഷം രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം. അതിന്റെ പിന്നിൽ ഉള്ള മറ്റൊരു കഥ ഇതാണ് മൂവി ബഷീറിന്‍റെ അമ്മാസ് ബാനറിനെ നിലവിലെ അവസ്ഥയിൽ നിന്നും  രക്ഷപ്പെടുത്താനായാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയത്. 

                     വീടുപേക്ഷിച്ചുപോയ ജ്യേഷ്ഠനെ അനുജന്‍ കാണാന്‍ വരുന്നതായിരുന്നു വാത്സല്യത്തിന്‍റെ ക്ലൈമാക്സ്. അത്രയും ലളിതമായൊരു ക്ലൈമാക്സ് എഴുതാനും അത് മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റാനും ഒരു ലോഹിതദാസിന് മാത്രമേ കഴിയൂ.

 കേരളത്തിലെ തിയേറ്ററുകളില്‍ 250ലേറെ ദിവസം വാത്സല്യം ഓടി. ചിത്രം മെഗാഹിറ്റായി, കോടികള്‍ വാരി.  1993ല്‍ വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ വാത്സല്യം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. പക്ഷേ, കോടികളുടെ കണക്കിന് അപ്പുറം, ആ സിനിമ ഇന്നും ജീവിക്കുന്നത് മലയാളത്തെ സ്നേഹിക്കുന്ന കുറേ മലയാളികളുടെ ഹൃദ്യമായ ഒരോര്‍മ്മയായാണ്. ഏറ്റവും ഉദാഹരിച്ച വാക്കുകളിൽ പറഞ്ഞാൽ  ‘വാത്സല്യം’ എത്രവര്‍ഷം കഴിഞ്ഞാലും ഒരു രാമയണസന്ധ്യയില്‍ കൊളുത്തിവച്ച നിലവിളക്കുപോലെ തെളിഞ്ഞുനില്‍ക്കും.