തകര്‍പ്പന്‍ ഗെറ്റപ്പില്‍ ആമ്പല്‍പാടത്തിന്റെ നടുവില്‍ സ്വാസിക !!! ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരി എന്ന ഒരൊറ്റ കഥാപാത്രം മതി മലയാളികള്‍ക്ക് സ്വാസികയെ തിരിച്ചറിയാന്‍. കഥാപാത്രത്തെ ക്കുറിച്ച് പ്രേക്ഷകര്‍ക്ക് അതൃപ്തി തോന്നിയെങ്കിലും സ്വാസിക എന്ന അഭിനേത്രിയെ ആരാധകര്‍ക്ക് നന്നേ ബോധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കൈ നിറയെ ചിത്രങ്ങളുമായി താരം ഇന്ന് മലയാള സിനിമയില്‍ നിലനില്‍ക്കുന്നതും.

ഫ്‌ളേവേഴ്‌സ് ചാനലിലെ ‘സീത’യെന്ന സീരിയലിലെ സീതയായാണ് താരം ആരാധകരുടെ മനസില്‍ ആദ്യം കയറിക്കൂടിയത്. ‘പൊറിഞ്ചു മറിയം ജോസി’ല്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യയായെത്തിയും ഇട്ടിമാണിയിലൂടെ ലാലേട്ടന്റെ കൂടെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചും സ്വാസികയ്ക്ക് ആരാധകരുടെ എണ്ണം വര്‍ദ്ദിച്ചുകൊണ്ടെയിരിക്കുകയാണ്.

ഇപ്പോഴിതാ മോഡേണ്‍ ലുക്കിലുള്ള സ്വാസികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആമ്പല്‍ കുളത്തില്‍ വേറിട്ട ഗെറ്റപ്പില്‍ തിളങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ഇതിനൊടകം ശ്രദ്ദ നേടി കഴിഞ്ഞു. പൂജ എന്നതാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. മലയാളത്തിലല്ല താരം ആദ്യം അരങ്ങേറ്റം കുറിച്ചത്. ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കാലെടുത്ത് വച്ചത്. ദത്തുപുത്രി, സീത എന്നീ സീരിയലുകള്‍ ആണ് താരത്തിന് വലിയൊരു ബ്രേക്ക് സമ്മാനിച്ചത്. ഈ അടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ അഭിനയത്തിന്റെ കാഴ്ച്ചപാടുകളെ ക്കുറിച്ച് സ്വാസിക തുറന്നു പറയുകയുണ്ടായി. തന്നെ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും നല്ല അവസരങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും സജീവമാകുമെന്നും താരം അറിയിച്ചു.