ഏഴ് വർഷങ്ങൾക്കു മുൻപുള്ള അതേ “ഓജസ്സും, തേജസ്സും” !! അവതാരകനായി വീണ്ടും ജനഹൃദയങ്ങൾ കീഴടക്കി “സുരേഷ് ഗോപി” !! “നിങ്ങൾക്കുമാകാം കോടീശ്വരൻ” ജനപ്രീതി ആർജിക്കുന്നു…

മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപി കരിയറിലെ മോശം സമയത്താണ് ഏഷ്യാനെറ്റ് ചാനലിന്റെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ അവതാരകനായി എത്തുന്നത്. അദ്ദേഹത്തിന്റെ സ്വത്ത് ശൈലികൊണ്ട് പരിപാടി മികച്ച ജനപ്രീതി നേടിയെടുത്തു. മലയാളികൾ ഒന്നടങ്കം സുരേഷ്ഗോപിയെന്ന അവതാരകനെ ഏറ്റെടുത്ത ദിവസങ്ങളായിരുന്നു അത്. പിന്നീട് രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായി പ്രവർത്തിച്ച സുരേഷ് ഗോപിക്ക് വെള്ളിത്തിരയിൽ അത്ര സജീവ സാന്നിധ്യമാകാൻ കഴിഞ്ഞില്ല. ലോക്സഭാ ഇലക്ഷന് ശേഷം അദ്ദേഹം പൂർണമായും മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഉണ്ടായത്. അദ്ദേഹം നായകനായി അഭിനയിക്കുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. എങ്കിലും സുരേഷ് ഗോപി എവിടെ എവിടെ എന്ന് പ്രേക്ഷകർ എപ്പോഴും ആരാഞ്ഞുകൊണ്ടിരുന്നു. ഇപ്പോഴിതാ സിനിമ ജീവിതത്തിലും ടെലിവിഷൻ രംഗത്തേക്ക് അദ്ദേഹം സജീവമായി തിരിച്ചു വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ഭാവം പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ക്വിസ് റിയാലിറ്റി ഷോയുടെ ഏറ്റവും പുതിയ മല്‍സരസീസണ്‍ മഴവില്‍ മനോരമയില്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ലോകമെങ്ങുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ക്വിസ് റിയാലിറ്റി ഷോ മഴവില്‍ മനോരമയിലൂടെ കെട്ടിലും മട്ടിലും മികച്ച മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സീസണില്‍ എത്തിയത്. അദ്ദേഹത്തിന്റെ പഴയ ഓജസ്സും തേജസ്സും പതിന്മടങ്ങ് വർധിച്ചിരിക്കുന്നു എന്നാണ് എല്ലാ പ്രേക്ഷകരുടെയും അഭിപ്രായം.

മത്സരാർഥികളുടെ അദ്ദേഹം കാണിക്കുന്ന വളരെ പക്വതയാർന്ന പെരുമാറ്റവും സംസാരശൈലിയുമാണ് മലയാളി പ്രേക്ഷകരെ അവതാരക എന്ന നിലയിൽ സുരേഷ് ഗോപി കയ്യിലെടുത്തത്. കരിയറിലെ തിരക്കുകൾക്കിടയിലും തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളും സജീവമായി തന്നെ അദ്ദേഹം കൊണ്ടുപോകുന്നുണ്ട്. സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ മികച്ച ഒരു തിരിച്ചുവരവിനെ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പുതിയ റിയാലിറ്റി ഷോയുടെ അവതാരകനായി അദ്ദേഹം എത്തുമ്പോൾ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനാവുകയുള്ളൂ സുരേഷ് ഗോപി.