തൃശ്ശൂരിലെ ഗ്രാമം ദത്തെടുത്ത് സുരേഷ് ഗോപി !! എംപി ഫണ്ട് ഉപയോഗിച്ച് ഗ്രാമത്തിൽ നിരവധി പദ്ധതികൾ വാഗ്ദാനം ചെയ്ത് താരം !! താരത്തിന് വലിയ പിന്തുണയുമായി മലയാളികൾ…

ലോക്സഭ ഇലക്ഷനിൽ നടൻ സുരേഷ് ഗോപി
ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി “തൃശ്ശൂർ എനിക്ക് വേണം, തൃശ്ശൂർ എനിക്ക് തരണം ഈ തൃശൂർ ഞാനിങ് എടുക്കുവാ.. ” എന്ന പരാമർശം നടത്തിയിരുന്നു. ഒരു ആവേശത്തിൽ സദസ്സിനു ഇമ്പമായ രീതിയിലുമാണ് സുരേഷ് ഗോപി അന്ന് സംസാരിച്ചത്. പക്ഷേ സംഭവം വലിയ രീതിയിൽ ചർച്ചയാവുകയും കേരള സമൂഹത്തിലും നവ മാധ്യമങ്ങളിലും സുരേഷ് ഗോപിയെ വലിയ രീതിയിൽ കളിയാക്കുന്നതാണ് പിന്നീട് കാണാനിടയായത്. നിരവധി ട്രോളുകളും ആക്ഷേപങ്ങളും സുരേഷ് ഗോപി നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം പറഞ്ഞ വാക്യങ്ങൾ അതെ അക്ഷരാർത്ഥത്തിൽ പാലിച്ചിരിക്കുകയാണ്. താരം തൃശൂർ ജില്ലയിലെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നിലവിലെ സൂചനകളനുസരിച്ച് അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ആരാധകരുടെ കൂട്ടായ്മയായ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നത്.
വീഡിയോയിൽ അദ്ദേഹം ഒരു ഗ്രാമം എന്ന് മാത്രമേ പരാമർശിക്കുന്നുള്ളൂ. ആ ഗ്രാമത്തിന് പേര് നിങ്ങൾ തന്നെ കണ്ടുപിടിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. എംപി ഫണ്ട് ഉപയോഗിച്ച് നിരവധി പദ്ധതികളാണ് ആ ഗ്രാമത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും. നിലവിൽ നാശത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കുളത്തെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മികച്ച ഫുഡ് കോംപ്ലക്സിനു വേണ്ടി ഒരു കോടിയോളം രൂപ ഫണ്ട് ഉപയോഗിച്ച് നൽകുന്നതാണെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇലക്ഷൻ ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ജനപ്രതിനിധിയുടെ കർത്തവ്യം അദ്ദേഹം കൃത്യമായി തന്നെ ചെയ്തുകൊണ്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്. സമൂഹമാധ്യമങ്ങളിൽ സുരേഷ്ഗോപിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘സുരേഷ് ഗോപി തൃശൂർ ദത്തെടുത്തു’ ‘തൃശ്ശൂര് സുരേഷ് ഗോപിക്ക് ഉള്ളതാണ്’ എന്ന തരത്തിലുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നല്ല പ്രവർത്തികളെ എന്നും പിന്തുണച്ചിട്ടുള്ള സമൂഹമാധ്യമങ്ങളിൽ സുരേഷ് ഗോപിക്കും നല്ല മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരത്തിന്റെ കൂടുതൽ പ്രവർത്തനങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ.