നടൻ ദിലീപിന് എതിരെയുള്ള കേസ് : നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി !!

ജനപ്രിയനായകൻ നടൻ ദിലീപിന്റെ ആരോപിക്കപ്പെട്ട കേസിനെ മേൽ നിർണായകമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിൽ ദിലീപിന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കേസിന്റെ തുടർ നടപടി എന്നവണ്ണം നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങളുടെ
പതിപ്പ് തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് ഹർജി നൽകിയിരുന്നു. ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ച എടുത്തതാണെന്ന് എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ദിലീപ് കോടതിയെ ബോധ്യപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ തന്റെ സ്വകാര്യത മാനിച്ചുകൊണ്ട് വീഡിയോയുടെ പകർപ്പ് പ്രതിയായി ആരോപിക്കപ്പെട്ട ദിലീപിന് നൽകരുത് എന്ന് കോടതിയോട് നടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരു കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതിയിൽ നിർണായകമായ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. എന്നാൽ നടൻ ദിലീപിന്റെ വാദം കോടതി പൂർണമായും അംഗീകരിച്ചിട്ടില്ല.
ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് കൈമാറാൻ ആകില്ല എന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. എന്നാൽ ദിലീപിനോ അഭിഭാഷകർക്കൊ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി കോടതി നൽകുകയുണ്ടായി. നടിയുടെ സ്വകാര്യ പരിഗണിച്ചുകൊണ്ട് ദൃശ്യങ്ങളുടെ രേഖകളൊന്നും കൈമാറേണ്ടതില്ല കോടതി വിധിച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ കൂടി വിജയമായി വിധിയെ കണക്കാക്കേണ്ടതുണ്ട്.
മെമ്മറി കാർഡ് പ്രതിക്ക് നൽകുന്നത് വഴി നടിയുടെ സ്വകാര്യതയിൽ വലിയ രീതിയിലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാനസർക്കാരും കേസിൽ വലിയ വാദിച്ചിരുന്നു.

എന്നാൽ തനിക്കെതിരെയുള്ള തെളിവായ വീഡിയോ പരിശോധിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ദിലീപ് കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് വഴിയാണ് ഇത്തരത്തിലൊരു വിധി വന്നത്.
പ്രതി എന്ന നിലയിൽ ദിലീപിന് ദൃശ്യങ്ങൾ കാണണമെങ്കിൽ വിചാരണ കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളൂ എന്ന നടി രേഖാമൂലം കോടതി അറിയിച്ചിരുന്നു. ദൃശ്യങ്ങളിലൂടെ ദിലീപിന് മേൽ ആരോപിക്കപ്പെട്ട കുറ്റം കൃത്യമായ പരിശോധനകളിലൂടെ തന്റെ
നിരപരാധിത്വം തെളിയിക്കാനായി നടൻ ദിലീപിനെ മികച്ച ഒരു അവസരം തന്നെയാണ് ഇപ്പോൾ കോടതിവിധിയിലൂടെ ലഭിച്ചിരിക്കുന്നത് എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.