സ്റ്റേജില്‍ കയറി ലൈറ്റ്‌ബോയ്‌സിന് വരെ നന്ദി പറഞ്ഞപ്പോള്‍ കാവ്യ എന്നെ മറന്നു !!! തകര്‍ത്തഭിനയിച്ച സീനുകള്‍ ഗംഭീരമാക്കിയത് തങ്ങളാണെന്ന് പലപ്പോഴും ഓര്‍മിക്കില്ല ; തുറന്ന് പറച്ചിലുമായി ശ്രീജ

മലയാള സിനിമയില്‍ നായകമാരുടെ സുന്ദര ശബ്ദങ്ങള്‍ക്ക് പുറകില്‍ വിസ്മയം തീര്‍ത്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ആണ് ശ്രീജ. നായികമാരുടെ മാത്രമല്ല കുഞ്ഞു കുഞ്ഞു ശബ്ദങ്ങളിലൂടെയും ശ്രീജ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അനുഭവിക്കുന്ന വിഷമങ്ങളും അവഗണനകളും താരം പല അഭിമുഖങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം പണ്ട് നല്‍കിയ ഒരു അഭിമുഖത്തിലെ വാചകങ്ങള്‍ ശ്രദ്ദേയമാകുകയാണ്. ലാല്‍ ജോസ് സംവിധായകനായി ദിലീപ് നായകനായി എത്തിയ മീശമാധവനില്‍ കാവ്യയ്ക്ക് ശബ്ദം നല്‍കിയ ശ്രീജയായിരുന്നു. ഒട്ടേറെ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു കാവ്യയ്ക്ക് ചിത്രത്തില്‍. ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ താരം ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

”പക്ഷെ ആ വേഷം മികച്ചതാക്കി തീര്‍ക്കാന്‍ സഹായിച്ച രുഗ്മിണിയുടെ യഥാര്‍ത്ഥ ശബ്ദത്തെ മറന്നു. പലപ്പോഴും അങ്ങനെയാണ് താരങ്ങള്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ മറന്ന് പോകാറാണ് പതിവ്. അന്ന കാവ്യ ഒരുകാര്യം പറഞ്ഞതില്‍ സന്തോഷമുണ്ട്. ആരാധകര്‍ കരുതിയത് തന്റെ ശബ്ദം തന്നെയായിരിക്കും അത് എന്നാണ്. അവിടെയാണ് ഒരു ഡബ്ബിങ് ആര്‍ട്ടിസിറ്റിന്റെ വിജയവും. പിന്നീട് കാവ്യയ്ക്ക് ശബ്ദം നല്‍കില്ല എന്നൊന്നും തീരുമാനിച്ചില്ല, സംവിധായകര്‍ പറയുന്നത് പറയുന്ന താരങ്ങള്‍ക്ക് ശബ്ദം കൊടുക്കും”. അത്തരത്തില്‍ നിരവധി സന്ദര്‍ഭങ്ങള്‍ ഇക്കഴിഞ്ഞ കലാ ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ടെന്ന് ശ്രീജ മനസ് തുറക്കുന്നു.