തമിഴ്നാട്ടിലും തരംഗമാകാൻ ഷൈലോക്ക് തയ്യാർ !! പേരൻപിനും മധുരരാജക്കും ശേഷം നായകനായി തന്നെ തമിഴ് സിനിമയിൽ ചുവടുറപ്പിച്ച് മെഗാസ്റ്റാർ !! ഈ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ !!

തമിഴിൽ വീണ്ടും തരംഗം തീർക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി.മലയാള സിനിമ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജയ് വാസുദേവ് തന്നെയാണ് മെഗാസ്റ്റാറിനെവെച്ച് ബ്രഹ്മാണ്ഡ ചിത്രമായ ഷൈലോക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനം നടന്നത് മുതൽ സമൂഹമാധ്യമങ്ങളിൽ വലിയതോതിലുള്ള സ്വീകാര്യതയാണ് ഷൈലോക്ക് എന്ന ചിത്രത്തിന് ലഭിക്കുന്നത്. ഷൈലോക്കിനെ ചിത്രീകരണം എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായാണ് പൂർത്തിയായത്. ലൊക്കേഷനിലെ ചിത്രങ്ങളും മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ചേഞ്ച്മെല്ലാം മെഗാസ്റ്റാറിന്റെ ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. ഇപ്പോഴിതാ മമ്മൂട്ടി ആരാധകർക്ക് വലിയ രീതിയിൽ ആഘോഷിക്കാൻ ഒരു വാർത്തയാണ് ഷൈലോക്കിനെക്കുറിച്ച് പുറത്തുവരുന്നത്. ചിത്രം തമിഴ്നാട്ടിൽ വൺ റിലീസിനൊരുങ്ങുന്ന എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷൈലോക്ക് എന്ന പേരിനു പകരം തമിഴ് പതിപ്പിൽ കുബേരൻ എന്നാണ് പേരിട്ടിരിക്കുന്നത്. തമിഴ് നടൻ രാജ് കിരൺ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത് പ്രവർത്തകർ.പേരന്പ്, മധുരരാജാ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തെ വലിയ തരംഗമായി മാറിയ മെഗാസ്റ്റാറിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം റിലീസിന് എത്തുമ്പോൾ വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ച് മമ്മൂട്ടി ആരാധകർക്ക് ഉള്ളത്.

മമ്മൂട്ടിയും രാജ് കിരണും ഒരുമിച്ച് നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകരുടെ ആത്മവിശ്വാസം പ്രേക്ഷകരിൽ വലിയ ആവേശമാണ് നൽകുന്നത്. മലയാളത്തിലെ ഇതുപോലെതന്നെ തമിഴിലും വലിയ താരമൂല്യമുള്ള മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഷൈലോക്കിന്റെ തമിഴ് പതിപ്പായ കുബേരൻ തന്നെ വലിയ വിജയം നേടിക്കൊടുക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ സീസറിനും ട്രെയിലർ വേണ്ടി കാത്തിരിക്കുകയാണ് ഏവരും അധികം വൈകാതെ തന്നെ അവർക്ക് അണിയറപ്രവർത്തകർ അവയൊക്കെ പുറത്തുവിടുന്നതായിരിക്കും.