ബ്രഹ്മാണ്ഠ റിലീസിനൊരുങ്ങി മാമാങ്കം; മാമാങ്കത്തില്‍ ഷാരൂഖിനും അല്ലു അര്‍ജുവിനും ഉള്ള റോള്‍ എന്താണ്…?

മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം ഓരോ ദിവസം പിന്നിടുമ്പോഴും പുതിയ വാര്‍ത്തകളാല്‍ ശ്രദ്ധ നേടുകയാണ്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്രപുരുഷനായെത്തുതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചരിത്ര പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ മലയാളത്തില്‍ പിറന്നിട്ടുണ്ടെങ്കിലും മാമാങ്കത്തെ കുറിച്ചൊരു സിനിമ ഇതാദ്യമായാണ് എത്തുത്.

റിലീസിനോടടുക്കുന്ന ചിത്രത്തിന്റെ വിതരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് ആണ് ചിത്രത്തിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്തിരിക്കുന്നത്. അല്ലു അരവിന്ദന്റെ ഉടമസ്ഥതയിലുള്ള ഗീത ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്. മുന്നോറോളം ചിത്രങ്ങള്‍ വിതരണം ചെയ്ത ആള്‍ കൂടിയാണ് അല്ലു അരവിന്ദ്. എന്നാല്‍ അല്ലു അരവിന്ദല്ല മകന്‍ അല്ലു അര്‍ജുനാണ് ചിത്രം തെലുങ്കില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് സൂചന. അതുപോലെ ചിത്രത്തിന്റെ ഹിന്ദി വിതരണം ഏറ്റെടുത്തിരിക്കുന്നത് ഷാരൂഖ് ഖാന്‍ ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനോട് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനായി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിരിക്കുന്നത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിരിക്കുന്നത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളിലൊാണ്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയും മനോജ് പിള്ള ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. എം.ജയചന്ദ്രനാണ് സംഗീതം. സഞ്ചിത്ത് ബല്‍ഹാര ബി.ജി.എമ്മും, എസ്.ബി.സതീശന്‍ വസ്ത്രാലങ്കാരവും, എന്‍.ജി റോഷന്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സ്റ്റുഡിയോയ്ക്ക് പുറത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സെറ്റുള്‍പ്പെടെ കലാസംവിധാനം നിര്‍വ്വഹിച്ചത് മോഹന്‍ദാസാണ്. ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.