“എന്റെ നെറ്റിക്കും തലയ്ക്കും വലിയ പരിക്കുണ്ടായി, മോനിഷയ്ക്ക് അപകടം സംഭവിച്ച അതേ സ്ഥലത്ത് എന്റെ കാറും ആക്‌സിഡന്റായി”, അനുഭവം തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

എണ്‍പതുകളില്‍ മലയാളത്തിലും തെന്നിന്ത്യയിലും സജീവമായിരുന്ന നടിയാണ് ശാന്തി കൃഷ്ണ. ചുരുങ്ങിയ നാള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായൊരിടം നേടിയെടുത്ത ശാന്തി കൃഷ്ണ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. നടി മോനിഷയുടെ അപകട മരണം സിനിമാ ലോകത്തെ ഒന്നടങ്കം ദു:ഖിപ്പിച്ച സംഭവമായിരുന്നു.

നടി ശാന്തി കൃഷ്ണയുടെ ജീവിതത്തിലും ഒരു അപകടമുണ്ടായിട്ടുണ്ട്. മോനിഷയ്ക്ക് അപകടം സംഭവിച്ച അതേ സ്ഥലത്ത് വെച്ച് തന്റെയും കാര്‍ അപകടത്തില്‍ പെട്ടിരുന്നെന്ന് നടി ശാന്തി കൃഷ്ണ പറഞ്ഞു. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ അപകടത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സു തുറക്കുകയാണ് നടി. മരണത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് തിരച്ചെത്തിയ ശാന്തി കൃഷ്ണ ആ വലിയ കാറപകടത്തെ കുറിച്ച് അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പങ്കുവെച്ചത്.

‘സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയ ഒരു കാര്‍ ആക്‌സിഡന്റ്‌റ് സംഭവിച്ചത്.. എന്റെ നെറ്റിയ്ക്കും, തലയ്ക്കും ചേര്‍ന്ന് വലിയ പരിക്കുണ്ടായി. ഒരു കാലഘട്ടത്തില്‍ ഡാന്‍സും സിനിമയും ഒന്നിച്ച് കൊണ്ട് പോയിരുന്നു. ‘സുകൃതം’ എന്ന സിനിമയുടെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ ഞാന്‍ പകല്‍ സമയത്തെ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി. തിരികെ വീണ്ടും എനിക്ക് രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു.

അങ്ങനെ അവിടെ നിന്ന് പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. ഏകദേശം മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വെച്ച് എന്റെയും കാര്‍ ആക്‌സിഡന്റായി. ഞാനും ഡ്രൈവറും എന്റെ മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്റെ മുഖത്ത് വലിയ സ്‌ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യ സമയത്തുള്ള പരിചരണം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ ബാധിച്ചില്ല.