“മാമാങ്കം മലയാളസിനിമയിലെ ആദ്യത്തെ 300 കോടി നേടും !! പുലിമുരുകൻ, ബാഹുബലി 2, ലുസിഫർ, വരെയുള്ള എല്ലാ സിനിമകളുടെയും സകല റെക്കോർഡുകളും ഇതോടെ തകരും” സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറൽ.

മമ്മൂട്ടി ആരാധകരും മലയാള സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തെക്കുറിച്ചുള്ള വലിയ പ്രവചനം നടത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
ചിത്രം മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കളക്ഷൻ നേടുമെന്നും ഇതുവരെയുള്ള സകല റെക്കോർഡുകളും മാമാങ്കം തിരുത്തി കുടിക്കും എന്നുമാണ് അദ്ദേഹം തന്റെ പ്രവചന കുറിപ്പിൽ വിശദീകരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനത്തിന് ലഭിച്ചിരിക്കുന്നത്. ആ മതത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
“പണ്ഡിറ്റിന്ടെ മെഗാ പ്രവചനം..മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ..മമ്മൂക്കയുടെ Big budget mass movie “മാമാങ്കം” സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല് അതോടെ “പുലി മുരുക൯”, “ബാഹുബലി 2” , “ലൂസിഫ൪” വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ൪ഡും ഇതോടെ തക൪ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം.ഈ സിനിമ മലയാളത്തിന്ടെ “ബാഹുബലി” എന്നാണ് കരുതുന്നത്. Making and technical level ല് “ബാഹുബലി”യുടെ മുകളില് എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല് മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan ji യും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷ൯ പ്രതീക്ഷിക്കുന്നു. (കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).

“ഇനിയും ഈ സിനിമയുടെ വമ്പ൯ വിജയത്തില് സംശയമുള്ളവര് ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (“ഒരു വടക്ക൯ വീരഗാഥ”, “പഴശ്ശിരാജ”) വ൯ വിജയമായിരുന്നു. അതിനാല് ആ സിനിമകളേക്കാളും വലിയ വിജയം “മാമാങ്കം” സിനിമയും നേടും എന്നു കരുതാം. (വാല് കഷ്ണം.. മുരുകനും, ബാഹുബലിയും തീ൪ന്നോ എന്നറിയുവാ൯ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)
Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറ്, തറക്കുമ്പോൾ ആയിരം..പണ്ഡിറ്റ് ഡാ..)”
സന്തോഷ് പണ്ഡിറ്റിന്റെ ഈ കുറിപ്പ് മിക്ക മാധ്യമങ്ങളും വലിയ വാർത്തയായി തന്നെ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാ പ്രവചനങ്ങളും പ്രതീക്ഷകളും മാമാങ്കം കാത്തുസൂക്ഷിക്കുന്ന തന്നെയാണ് എല്ലാ പ്രേക്ഷകരും വിശ്വസിക്കുന്നത്.