എപ്പോഴാണ് കുഞ്ഞുണ്ടാവുക…? 2020ലെ ആ തീയതി വെളിപ്പെടുത്തി സാമന്ത

ഏറെ ആരാധകരുള്ള താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യയും. തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2017ലായിരുന്നു ഈ താരവിവാഹം. വിവാഹ ശേഷവും ഇരുവരും സിനിമകളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും ഇവര്‍ സജീവമാണ്.. അതു തന്നെയാണ് മറ്റുള്ള താരദമ്പതികളില്‍ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്.

തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും സാമന്ത സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം വിമാനം വൈകിയതിനാല്‍ സാമന്ത ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ലൈവിലെത്തിയ സാമന്ത ആരാധകരുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. എന്നാല്‍ ഒരു ആരാധകന്റെ ചോദ്യവും അതിന് സാമന്ത നല്‍കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എപ്പോഴാണ് കുട്ടി ഉണ്ടാവുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് സാമന്ത കിടിലന്‍ മറുപടി തന്നെയാണ് നല്‍കിയത്. എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും എന്ന് പറഞ്ഞായിരുന്നു സാമന്ത മറുപടി നല്‍കിയത്. 2020 ഓഗസ്റ്റ് 7ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാവും എന്നായിരുന്നു താരത്തിന്റെ മറുപടി. സാമന്തയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.