ഇത്തിക്കര പക്കി ആയി മോഹൻലാൽ വീണ്ടും എത്തുമോ?. പ്രേഷകരുടെ ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്.

ഇന്നലെയാണ് ഇത്തിക്കര പക്കിയുടെ ഒരു ഫാൻ മേഡ് ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യാൻ ആരംഭിച്ചത്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും മാത്രമല്ല, പ്രമുഖ തിയേറ്റർ പേജുകളും സിനിമാ താരങ്ങളുമെല്ലാം പക്കി ആയുള്ള മോഹൻലാലിന്റെ ചിത്രം ഷെയർ ചെയ്തു ആഘോഷിക്കുകയായിരുന്നു. ഉണ്ണി മുകുന്ദൻ, അജു വർഗീസ്, മാത്യു തോമസ്, ഒമർ ലുലു, വിവിയ, അമേയ, കൃഷ്ണ പ്രഭ, അക്ഷയ് രാധാകൃഷ്ണൻ, ആർഷ, സ്വാസിക, വർഷ ബൊല്ലമ, ഗോപിക രമേശ് എന്നിങ്ങനെ നീളുന്നു പക്കിയെ ആഘോഷമാക്കിയ സിനിമാ താരങ്ങളുടെ ലിസ്റ്റ്.

ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറിന്റെ തീരങ്ങളായിരുന്നു പക്കിയുടെ താവളം. കീഴാളരോടുള്ള ജന്മിമാരുടെ പെരുമാറ്റം അക്കാലത്ത് അസഹനീയമായിരുന്നു. വയലില്‍ പണി ചെയ്താലും കൂലി നല്‍കില്ലായിരുന്നു. അങ്ങനെയുള്ള ക്രൂരന്മാരായ ജന്മിമാരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് പകുത്തുനല്‍കുകയായിരുന്നു കായംകുളം കൊച്ചുണ്ണിയെപ്പോലെ ഇത്തിക്കര പക്കിയും. ഒരിക്കല്‍ തിരുവനന്തപുരത്ത് ഒരു തീവെട്ടിക്കൊള്ള നടത്തി കായംകുളം കൊച്ചുണ്ണി വള്ളത്തില്‍ വരുമ്പോള്‍ ഇത്തിക്കര പക്കിയും സംഘവും തടഞ്ഞുനിര്‍ത്തുകയും മല്ലയുദ്ധത്തില്‍ തുല്യശക്തികളാണെന്നുകണ്ടപ്പോള്‍ ഇരുവരും ആത്മമിത്രങ്ങളായി മാറുകയുമായിരുന്നു. മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു ഇത്തിക്കര പക്കിയുടെ യഥാര്‍ത്ഥ പേര്.

ശ്രീഗോകുലം മൂവീസ് 45 കോടി രൂപ ചെലവിട്ടൊരുക്കുന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ തിരക്കഥ ബോബി-സഞ്ജയിന്റേതാണ്. കഥ വികസിപ്പിച്ചത് അമര്‍ചിത്രകഥയില്‍ നിന്നാണെന്ന് തിരക്കഥാകൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളി കൊച്ചുണ്ണിയായി വേഷമിടുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. മുപ്പത് മിനിട്ടോളം ഇത്തിക്കര പക്കിയുടെ സാന്നിധ്യം ചിത്രത്തിലുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ റിലീസ് ചെയ്ത റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണി വമ്പൻ ബോക്സ് ഓഫീസ് വിജയം ആയിരുന്നു നേടിയത്. മോഹൻലാൽ- നിവിൻ പോളി ടീം ആദ്യമായി ഒന്നിച്ചു അഭിനയിച്ച ഈ ചിത്രമായിരുന്നു കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം ആയിരുന്നു ഇ സിനിമ.  എന്നാൽ കായംകുളം കൊച്ചുണ്ണി ആയി നിവിൻ അഭിനയിച്ച ഈ ചിത്രത്തെ സോഷ്യൽ മീഡിയയിൽ തരംഗമാക്കി മാറ്റിയത് മോഹൻലാൽ ആയിരുന്നു. ഇത്തിക്കര പക്കി എന്ന കഥാപാത്രമായുള്ള മോഹൻലാലിന്റെ ആദ്യ സ്റ്റിൽ സംവിധായകൻ പുറത്തു വിട്ടതോടെ ആണ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രം പ്രേക്ഷകരിൽ ആവേശവും ആകാംഷയും ഉണർത്തിയത്.

അതിനു ശേഷം ചിത്രം റിലീസ് ചെയ്തപ്പോൾ ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങൾ ആണ് വന്നത് എങ്കിലും എല്ലാവരും ഒരേ സ്വരത്തിൽ ഗംഭീരം എന്ന് വിശേഷിപ്പിച്ചത് ഇരുപതു മിനിട്ടു മാത്രം ചിത്രത്തിൽ വന്നു പോയ മോഹൻലാൽ നടത്തിയ പ്രകടനത്തെ ആയിരുന്നു. ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റെ വരവും സംഭാഷണങ്ങളും മാനറിസങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി. കായംകുളം കൊച്ചുണ്ണി നേടിയ വമ്പൻ വിജയവും മോഹൻലാലിന്റെ സാന്നിധ്യം കൊണ്ടായിരുന്നു എന്നും സോഷ്യൽ മീഡിയ സംശയലേശമന്യേ പറയുന്നു. ഇപ്പോഴിതാ പക്കിയാശാൻ വെള്ളിത്തിരയിൽ വന്നു പോയി ഒരു വർഷത്തിന് ശേഷം വീണ്ടും പക്കി ആയി സോഷ്യൽ മീഡിയ ഭരിക്കുകയാണ് മോഹൻലാൽ.

ഇത്തിക്കര പക്കി ആയി മോഹൻലാൽ വീണ്ടും എത്തുമോ എന്ന് ചോദിക്കുകയാണ് പ്രേക്ഷകർ. പക്കി വരും എന്നും എന്നാൽ അത് എന്ന് സംഭവിക്കും എന്ന് പറയാനാവില്ല എന്നും സംവിധായകൻ റോഷൻ ആൻഡ്രൂസ് കഴിഞ്ഞ വർഷം തന്നെ പറഞ്ഞിരുന്നു.