മാമാങ്കവും, കുഞ്ഞാലി മരയ്ക്കാറും കാണാൻ !!! ആകാംഷയോടെ !!! ‘രാജമൗലിയും’,’ചിരഞ്ജീവിയും’ ?

മാമാങ്കം, കുഞ്ഞാലി മരയ്ക്കാർ. രണ്ടും രണ്ട് തരം മേക്കിങ് ഒരു ജോണർ. നായക വേഷം ചെയ്യുന്നവർ ലോകത്തിലെ തന്നെ മികച്ച രണ്ട് നടന വിസ്മയങ്ങൾ. കഥാപാത്രങ്ങളുടെ അഭിനയ മികവ് കൊണ്ടും, മേക്കിങ് കൊണ്ടും രണ്ടും വേറെ ലെവൽ ഐറ്റെംസ് എന്ന് പറയാം.

ഇ സിനിമകൾ റിലീസ് ആവുന്നത് ഒരുത്സവം തന്നെ ആയിരിക്കും. രണ്ട് സിനിമകളുടെയും സാറ്റലൈറ്റ് റേറ്റും, ഇനിഷ്യൽ കളക്ഷനും പ്രവചനാതീതം. കോടികൾ വാരിയില്ലെങ്കിൽ അത്ഭുതപ്പെട്ടാൽ മതി. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഇ സിനിമകൾക്കായി കാത്തിരിക്കുന്നത് മലയാളികൾ മാത്രമല്ല, തെലുങ്കിന്റെ മാസ്റ്റർ സിനിസെലിബ്രിറ്റിസ് ആയ രാജമൗലിയും ചിരഞ്ജീവിയും ആണ് അല്ല അതിലിപ്പോൾ അത്ഭുതപെടാനും ഒന്നുമില്ല. അവർ കാത്തിരുന്നില്ലെങ്കിൽ ഞെട്ടിയാൽ മതി.

രാജമൗലി അദ്ദേഹത്തിന്റെ റേഞ്ച് ഊഹിക്കാവുന്നതേ ഉള്ളു. കോടികൾ ചെലവഴിച്ച് ഇന്ത്യൻ സിനിമയിൽ അത്ഭുതകരമായ സെറ്റുകളിൽ സിനിമ ചിത്രീകരിക്കുന്നവരിൽ മുൻ‌പന്തിയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന മാസ്റ്റർ ബ്രെയിൻ ആണ് രാജ മൗലി. മഗധീര, ബാഹുബലി, ബാഹുബലി 2, ഈച്ച… പോരെ ഒരു എക്സ്ട്രാ ഓർഡിനറി മാസ്റ്റർ ക്രാഫ്റ്റ് എന്ന് രാജമൗലിയെ വിളിക്കാൻ കൂടുതലെന്തെങ്കിലും വേണോ. പിന്നെ ചിരഞ്ജീവി അദ്ദേഹത്തിന്റെ കരിയറും സിനിമ ജീവിതവും. വെറുതെ ബൂസ്റ്റ് അപ്പ് ചെയ്യേണ്ട ആവശ്യമില്ല കാരണം എത്ര പറഞ്ഞാലും ആ ലെജൻഡ് പറഞ്ഞ വാക്കുകളേക്കാൾ മുകളിലായിരിക്കും എന്നത് തന്നെ.

ഇവർ രണ്ട് പേരും മലയാളത്തിലെ രണ്ട് ലെജൻഡറി സിനിമകൾക്കായി കാത്തിരിക്കുന്നതിൽ ഒട്ടും അതിശയമില്ല കാരണം അവരെ അമ്പരപ്പിക്കുന്ന തരത്തിലാണ് മലയാളത്തിൽ ഇ രണ്ട് സിനിമകൾ ഒരുങ്ങുന്നത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കിൽ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തിരിക്കുന്നത് അല്ലു അരവിന്ദ് ആണ്. പ്രിയ ദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ ആകട്ടെ റിലീസിങ്ങിന് ഒരുങ്ങുന്നതേ ഉള്ളു. ആ സിനിമയക്കായി വീണ്ടും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.

ശ്യാം കൗശൽ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് മാമാങ്കത്തിന്റെ ആകർഷണം. അതിൽ എടുത്ത് പറയേണ്ടത് മമ്മൂട്ടിയുടെ പോരാട്ട രംഗങ്ങൾ തന്നെ. അത് തന്നെ ആയിരിക്കും ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും.എന്തായാലും ഒന്നുറപ്പ് ഒരു വടക്കൻ വീരഗാഥയിലും പഴശ്ശിരാജയിലും കണ്ടതിനേക്കാൾ വലിയ കാഴ്ചകൾ മാമാങ്കത്തിൽ ദർശിക്കാം.