“പുലിമുരുഗൻ” ഹിന്ദിയിലേക്ക് !! അവസാന നിമിഷം ചിത്രത്തിൽ നിന്ന് പിന്മാറി ഹോളിവുഡ് താരം !! “ഹിന്ദി പുലിമുരുകൻ” ആവാൻ മറ്റ് സൂപ്പർ സ്റ്റാറുകൾ പരിഗണനയിൽ !!

മറ്റുള്ള ഇൻഡസ്ട്രികൾ അത്ഭുതത്തോടെയും അസൂയയുടെയും മോളിവുഡിലേക്ക് നോക്കിയ നിമിഷം. സംവിധായകൻ വൈശാഖിനെ സാധാരണ ഒരു മാസ് മസാല സിനിമയായിരിക്കും പുലിമുരുകൻ എന്ന മുൻ ധാരണകളെയും വിധിയെഴുതുകയും തകർത്തെറിഞ്ഞു കൊണ്ടാണ് പുലിമുരുകൻ ആദ്യ പ്രദർശനം കൊണ്ട് തന്നെ വലിയ വിജയം ആയത്. കേരളത്തിലും കേരളത്തിനു പുറത്തേയും പത്രമാധ്യമങ്ങൾ ഇത്രയേറെ റിപ്പോർട്ട് ചെയ്ത ഒരു മലയാള സിനിമ മലയാളത്തിൽ ഒരു പത്തു വർഷത്തിന് ഇടക്ക് ഉണ്ടായിട്ടുണ്ടോ എന്നത് സംശയകരമാണ് കാര്യമാണ്. മോഹൻലാൽ എന്ന ഒറ്റ താരത്തിന് ചുമലിലേറി ബോളിവുഡ് 100 കോടിയും 150 കോടിയും കണ്ടത് പുലിമുരുകൻ എന്ന സിനിമയിലൂടെയാണ്. മലയാളത്തിലെ മറ്റ് എല്ലാ താരങ്ങളുടെയും താരം മൂല്യങ്ങൾ നിഷ്പ്രഭം ആയ നാളുകളായിരുന്നു അത്. ചിത്രത്തിന്റെ മൂന്നാം വർഷ ആഘോഷങ്ങൾ കഴിഞ്ഞമാസം ഗംഭീരമായി മോഹൻലാൽ ആരാധകർ ആഘോഷിച്ചു. ചിത്രം വലിയ രീതിയിൽ ഹിറ്റ് ആയതിനുശേഷം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ അവയൊന്നും പ്രാവർത്തികമായില്ല. ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

ദേശീയ അവാർഡ് ജേതാവ് സഞ്ജയ് ലീലാ ബൻസാലിയാണ് പുലിമുരുകൻ ഹിന്ദിയിലെക്ക് റീമേക്ക് തയ്യാറായിരിക്കുന്നത്. നായകകഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് ഹൃതിക് റോഷനെയായിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ മൂലം ഹൃതിക് റോഷൻ അവസാനനിമിഷം ചിത്രത്തിൽ നിന്നും പിൻമാറുകയായിരുന്നു. ഇതോടെ അല്പം പ്രതിസന്ധി നേരിടുന്ന സംവിധായകൻ ബൻസാലി “ഹിന്ദി പുലിമുരുകനെ” തിരിഞ്ഞിരിക്കുകയാണ്.

പല സൂപ്പർ താരങ്ങളെയും അദ്ദേഹം സമീപിച്ചിട്ടുണ്ട്. ചിത്രത്തിൽ നായകനായി എത്താൻ സൽമാൻഖാനാണ് കൂടുതൽ സാധ്യതയെന്നും സൂചനയുണ്ട്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ അണിയറപ്രവർത്തകർ ഉടൻ ആരംഭിക്കുന്നതാണ്. എങ്കിലും നായകൻ ആരായിരിക്കുമെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം സംവിധായകൻ ഇതുവരെയും നൽകിയിട്ടില്ല. നിലവിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നായകനായി സൽമാൻഖാൻ തന്നെ എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.