‘മാമാങ്ക’ത്തിന്റെ ഇത്ര വലിയ സെറ്റ് എന്തുകൊണ്ട് കേരളത്തിൽ നിർമ്മിച്ചു ?? “ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട് ” !! സകല ആരോപണങ്ങൾക്കെതിരെ മറുപടിയുമായി നിർമ്മാതാവ് ‘വേണു കുന്നപ്പള്ളി’ രംഗത്ത് !!

റിലീസിംഗിനു അടുക്കുമ്പോൾ മാമാങ്കം സിനിമയുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുകയാണ്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് നീട്ടിയതും, മമ്മൂട്ടിയുടെ സ്ത്രീ വേഷത്തിലുള്ള പുതിയ ഗേറ്റപ്പും പ്രേക്ഷകർക്കിടയിൽ വലിയ വാർത്തയായ വിഷയങ്ങളാണ്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പള്ളി മറ്റൊരു സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രീകരണത്തിനായി പടുകൂറ്റൻ സെറ്റ് ഒരുക്കിയത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ബ്രഹ്മാണ്ഡമായി ഒരുക്കിയ സെറ്റിനെ ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ടായിരുന്നു. എന്തുകൊണ്ട് കേരളത്തിൽ ഇത്രയും വലിയൊരു സെറ്റ് ഒരുക്കി? അതിനു പിന്നിൽ എന്തോ ഗൂഡ ഉദ്ദേശമുണ്ട്, എന്ന തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് നിർമാതാവിനുമെതിരെ ആ കാലയളവിൽ ഉയർന്ന് വന്നത്. എന്നാൽ എല്ലാ വിവാദങ്ങൾക്കും മറുപടി പറഞ്ഞുകൊണ്ട് വേണു കുന്നപ്പള്ളി തന്നെ വിശദീകരണവുമായി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : “ഇത് കേരളത്തിലെ വലിയ സെറ്റ് ആണോ എന്നൊന്നും എനിക്കറിയില്ല, ഞാൻ ഇതിനുമുമ്പ് സിനിമ എടുത്തിട്ടില്ല, പക്ഷേ പല ആൾക്കാരും വന്നു പറഞ്ഞിട്ടുണ്ട് ഇത്തരം വലിപ്പമുള്ള സെറ്റുകൾ കേരളത്തിൽ സാധാരണ ഉണ്ടാവില്ല, ഹൈദരാബാദ് രാമോജി ഫിലിം സിറ്റി, അല്ലെങ്കിൽ ചെന്നൈ, പൊള്ളാച്ചി… എന്റെ അടുത്ത് സ്വാഭാവികമായും അതേ പോലെയുള്ള സ്ഥലങ്ങളാണ് സിനിമയിൽ ഉള്ളവർ ഉപദേശിച്ചത്. ആദ്യം നെട്ടൂർ എന്ന് പറയുന്ന സ്ഥലത്ത് നാല് ഏക്കറിൽ സെറ്റ് ഇട്ടു, ഏകദേശം 4 കോടിയോളം രൂപ ചെലവിലാണ് ആ സെറ്റ് നിർമ്മിച്ചത്. പക്ഷേ ആ സമയത്തെല്ലാം പല മോശമായ അഭിപ്രായങ്ങളും പല ആൾക്കാരിൽ നിന്നും കേൾക്കേണ്ടി വന്നു. പല ആൾക്കാരും പറഞ്ഞു ഈ പ്രൊഡ്യൂസർക്ക് മറ്റെന്തോ അജണ്ട ഉണ്ടെന്ന്.”

“പല ലൈവ് ചാനൽ ചർച്ചകൾ വരെ നടന്നു. പക്ഷേ ഞാൻ അതിനൊന്നും മറുപടി പറഞ്ഞില്ല. അവിടെ കൃഷി ചെയ്യണം എന്നൊക്കെ പറഞ്ഞു ആളുകൾ വന്നു… അതിനു നാലു മാസങ്ങൾക്ക് ശേഷമാണ് 18 ഏക്കറിൽ ഉള്ള യുദ്ധങ്ങൾ ഒക്കെ ഷൂട്ട് ചെയ്തത്, സെറ്റിട്ടത് അതിന് എട്ടു കോടിയോളം രൂപ ചെലവുണ്ട്. അവിടെയും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഒരു കോംപ്രമൈസും ഇല്ലാതെ അവിടെ ഷൂട്ടിംഗ് തുടർന്നു. അത് അഞ്ചു മാസത്തോളം നീണ്ടുനിന്നു. മറ്റെവിടെയും പോകാതെ കേരളത്തിൽ തന്നെ സെറ്റ് ഇട്ടതു കൊണ്ട് 40 ശതമാനത്തോളം രൂപ എനിക്ക് ലാഭമായി വന്നിട്ടുണ്ട്. മെറ്റീരിയൽ എല്ലാം ഇവിടെ ലഭ്യമാണ്. 15 കോടിയോളം മുടക്കി ഞാൻ സെറ്റ് അപ്പോൾ അതിന്റെ 40%ത്തോളം
മെറ്റീരിയൽസിന്റെ ചിലവാണ്. ബാക്കിയുള്ളവ തൊഴിലാളികൾക്കുള്ള വേദനമാണ്. ആയിരത്തോളം തൊഴിലാളികൾ പല സമയങ്ങളിലായി ജോലിയെടുത്തു. ഇവരെല്ലാം കേരളത്തിൽ നിന്നുള്ളവരായിരുന്നു ഇതെല്ലാം പല സമയങ്ങളിലായി പല ലോഡ്ജുകളിലും ഹോട്ടലുകളിലും ഒക്കെയായിരുന്നു. എത്രയോ മാസം അവർക്ക് ആ ഹോട്ടലുകളിൽ ബിസിനസ് കിട്ടിയിട്ടുണ്ട്. അപ്പോൾ എത്രയോ ആളുകൾക്ക് ജോലി കിട്ടി. പൊള്ളാച്ചിയിൽ ഹൈദരാബാദിലെ പോകേണ്ട ആവശ്യമുണ്ടോ? “

കേരളത്തിലുള്ള നിരവധിപേർക്ക് മാസങ്ങളോളം തൊഴിൽ കൊടുക്കുകയും. നിരവധി മലയാളികൾക്ക് മാമാങ്കത്തിൽ ജൂനിയർ ആർട്ടിസ്റ്റായി എങ്കിലും അഭിനയിക്കാൻ സാധിക്കുകയും ചെയ്തത് കേരളത്തിൽ സെറ്റ് നിർമ്മിച്ചത് കൊണ്ട് മാത്രമാണ്. രാജ്യത്തെ മറ്റ് ഫിലിംസിറ്റികൾക്കുള്ളതു പോലെതന്നെ കേരളത്തിലെ ഭീമാകാരമായ ഒരു സെറ്റ് ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച വിഷയമാണ്. ചിത്രം റിലീസ്ങ്ങിനു ഒരുങ്ങുമ്പോൾ തന്റെ പേരുള്ള വലിയ വിവാദങ്ങൾക്ക് കൃത്യമായ മറുപടി പറഞ്ഞിരിക്കുകയാണ് നിർമാതാവ് വേണു കുന്നപ്പള്ളി.