“ഡയറക്ടർ ശരത് സാറേ ഈ രോമം എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ”!! ‘ഷെയിൻ നിഗം’വിവാദത്തിൽ ആരും വെളിപ്പെടുത്താത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ‘ഉല്ലാസം’ സിനിമയുടെ പ്രോഡക്ട് ഡിസൈൻ രംഗത്ത് !!

ഷൈൻ വിവാദം അവസാനിക്കുന്നില്ല, പ്രതികരണവും പ്രതികരണത്തിൽ മേലുള്ള വിശദീകരണവും വിശദീകരണത്തോടുള്ള പ്രതികരണവും അങ്ങനെ നീളുന്നു ഈ വിവാദ പരമ്പര. നവാഗതനായ സംവിധായകൻ ശരത് സംവിധാനം ചെയ്യുന്ന വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തെ സംബന്ധിക്കുന്ന വിഷയങ്ങളാണ് ഇത്രയും വലിയ വിവാദങ്ങളിലേക്ക് ചെന്നെത്തിച്ചത്. വിഭിന്നമായ പല അഭിപ്രായങ്ങളും പ്രശ്നത്തിന്മേൽ ഇപ്പോൾ നിലനിൽക്കുന്നു. സിനിമാ മേഖലയിലെ രാഷ്ട്രീയ മേഖലയിലും നിരവധി പേരാണ് ഈ വിഷയത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങൾക്ക് തങ്ങളുടെ അഭിപ്രായമായി രംഗത്തുവന്നിരിക്കുന്നത്. ആ കൂട്ടത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത് ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന മറ്റൊരു ചിത്രമായ “ഉല്ലാസ”ത്തിന്റെ പ്രൊജക്ട് ഡിസൈനർ ഷാഫി ചെമ്മാട് ഒരു പരാമർശമാണ്. ഇതുവരെ വിവാദ വിഷയത്തിൽ ആരും നടക്കാത്ത ഒരു വെളിപ്പെടുത്താനാണ് ഈ സിനിമ പ്രവർത്തകർ നടത്തിയത്. പ്രശ്നങ്ങളുടെ ഉത്തരവാദിത്വവും ആരോപണങ്ങൾ മുഴുവൻ വെയിൽ സിനിമയുടെ സംവിധായകൻ ശരത്തിന്റെ മേൽ ചാരുകയാണ് ഷാഫി ചെമ്മാട്. അദ്ദേഹം ഫേസ്ബുക്കിൽ കൊടുത്തിട്ടുള്ള ഒരു കമന്റിൽ നിന്നാണ് ഈ വിശദീകരണങ്ങൾ ലഭിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കമന്റ് പൂർണ്ണരൂപം ഇതാ:

“ദൈവം വലിയവനാണ്, ഡയറക്ടർ ശരത് സാറേ ഈ രോമം എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ. ഈ ശരത് എന്ന ഡയറക്ടർ ഞങ്ങളുടെ ഉല്ലാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ഇടയിൽ നിന്നും ഷെയിൻ നിഗത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിങ്ങിനു (കൂടൽ മാണിക്യം ഉത്സവം വർഷത്തിൽ ഒരിക്കലേ ഉണ്ടാവു എന്ന് കരഞ്ഞു പറഞ്ഞത് കൊണ്ടും ഉല്ലാസം സിനിമയുടെ അപ്പിയറൻസിനു ഒരു ദോഷവും വരില്ലെന്നും പറഞ്ഞത് കൊണ്ട് വിട്ടു) വിട്ടു കൊടുത്തിട്ടു ( ഈ പറയുന്ന വെയിൽ എന്ന സിനിമയുടെ) ഷെയിൻ നിഗമിന്റെ താടി ഫുൾ വടിപ്പിച്ചിട്ടു (ഉല്ലാസം സിനിമയിൽ ഫുൾ താടി വെച്ചിട്ടാണ് കാരക്റ്റെർ) വിട്ടവനാണ്. ചോദിച്ചപ്പോൾ പറഞ്ഞത് എന്റെ കാരക്ടർ ഇതാണ് എന്നാണ്. മറ്റു സിനിമകൾക്ക് പോവാനാവാതെ നൂറോളം വരുന്ന ഈ സിനിമയുടെ ടെക്‌നീഷ്യന്മാർ, ആർട്ടിസ്റ്റുകൾ രണ്ടു മാസത്തോളം കാത്തിരുന്നതിനു ശേഷം ഷെയിൻ നിഗത്തിന്റെ താടിയും മുടിയും പഴയ പോലെ ആയതിനു ശേഷമാണു ഷൂട്ടിംഗ് പുനരാരംഭിക്കാനായത്. ഇത് ആരെയും കുറ്റപ്പെടുത്താനല്ല . പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും. ദൈവം വലിയവനാണ്. വിശദീകരണം വേണ്ടവർ ഇൻബോക്സിൽ വരിക. ഷാഫി ചെമ്മാട്, ഉല്ലാസം സിനിമയുടെ പ്രോജക്ട ഡിസൈനർ. “