“ഇവളുടെ ഈ വളര്‍ച്ചയില്‍ വേദനയുണ്ട്…” പൃഥ്വിയുടെ അല്ലി നിസ്സാരക്കാരി അല്ല… അല്ലിയുടെ വീഡിയോ വൈറല്‍

മലയാള സിനിമയില്‍ മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയും മക്കളും മരുമകളും കൊച്ചുമക്കളുമെല്ലാം ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഭാവിയില്‍ തന്റെ മക്കളായിരിക്കും സിനിമ ഭരിക്കാന്‍ പോവുന്നതെന്നും അവരുടെ ഡേറ്റിനായി സിനിമാ പ്രവര്‍ത്തകര്‍ ക്യൂ നില്‍ക്കുന്ന കാലമുണ്ടാവുമെന്നും സുകുമാരന്‍ പണ്ടൊരിക്കല്‍ പ്രവചിച്ചിരുന്നു. സുകുമാരന്റെ ഈ പ്രവചനം പില്‍ക്കാലത്ത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

പൃഥ്വിരാജ്-സുപ്രിയ ദമ്പതികളുടെ ഏക മകളാണ് അലംകൃത എന്ന അല്ലി. അടുത്തിടെയാണ് അല്ലിയുടെ അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. പ്ലേ സ്‌കൂളില്‍ പോയിത്തുടങ്ങിയെന്നും ആവശ്യത്തിനുള്ള വികൃതി അവളുടെ കൈയ്യിലുണ്ടെന്നും പൃഥ്വി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ മകള്‍ പിയാനോ വായിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും. കുട്ടികള്‍ വളരെ വേഗമാണ് വളരുന്നതെന്നും ചിലപ്പോഴൊക്കെ അവര്‍ വളര്‍ന്നു പോവുന്നത് കാണുമ്പോള്‍ ചെറിയ വേദനയും തോന്നാറുണ്ടെന്ന് കുറിച്ചു കൊണ്ടാണ് പൃഥ്വി അല്ലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. അതേസമയം ‘മമ്മാസ് ബേബി’ എന്ന തലക്കെട്ടോടെയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ മകളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള ഉടുപ്പണിഞ്ഞ അല്ലിയുടെ പിന്‍വശത്ത് നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ അല്ലിയുടെ മുഖം വ്യക്തമല്ല. പൃഥ്വിയും സുപ്രിയയും അല്ലിയുടെ ചിത്രം ആരാധകര്‍ക്കായി അധികം പങ്കുവെയ്ക്കാറില്ലെന്ന പരിഭവം ഇതോടെ മാറിയെങ്കിലും ഒരു പരിഭവം ഇപ്പോഴും ബാക്കിയുണ്ട്. ഇത്തവണയും മകളുടെ മുഖം കാണിച്ചിട്ടില്ല. എങ്കിലും കുഞ്ഞുവിരളുകള്‍ കൊണ്ടുള്ള പിയാനോ വായന ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ പിയാനോ വായനയില്‍ മുഴുകിയിരിക്കുന്ന അല്ലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആസ്വദിച്ച് പാടുന്ന അല്ലിയുടെ വീഡിയോ പകര്‍ത്തിയിരിക്കുന്നത് സുപ്രിയയാണ്.

ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ്, സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്. അധികം വൈകാതെ തന്നെ പൃഥ്വി ബ്ലെസ്സിയുടെ ആട് ജീവിതത്തിലും ജോയിന്‍ ചെയ്യും. ശേഷം ജോയിന്‍ ചെയ്യുന്നത് ഷാജി കൈലാസ് ചിത്രം കടുവ, രതീഷ് അമ്പാട്ട് ചിത്രം എന്നിവയിലാകും. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫറിന്റെ രണ്ടാം ഭാഗം പൃഥ്വി സംവിധാനവും ചെയ്യും.

View this post on Instagram

Mamma’s baby! #BuddingMusician#ChiefTroubleMakerAtHome#Mamma&Ally#MusicalTales😊😊#WednesdayVibes😀🧿

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on