മൂന്നു മാസത്തേക്ക് ‘പ്രിത്വിരാജ്’ മലയാള സിനിമയിലേക്കില്ല ! ഇടവേള കഴിഞ്ഞു വരുന്നത് വേറെ ഗെറ്റപ്പിൽ !! കാരണം അറിയേണ്ടേ !!!

ബെന്യാമിൻ  എഴുതിയ മലയാളം  നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യായിൽ  ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്,  മരുഭൂമിയിലെ  ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. ഇതിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ട തിരക്കഥയിലാണ് ആടുജീവിതം സിനിമയാക്കുന്നത്  പ്രിത്വിരാജ് ആണ് നജീബ് ആയി അഭിനയിക്കുന്നത്.  2009 ൽ ഏറ്റവും നല്ല മലയാള നോവലിനുള്ള അവാർഡ് ആടുജീവിതം  നേടി. 2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു.

നിലവിൽ പ്രിത്വി അഭിനയിക്കുന്നതായി   പ്രഖ്യാപിക്കപ്പെട്ട എറ്റവും പുതിയ ചിത്രമാണ് ആടു ജീവിതം.  ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. സിനിമയിലെ ഏതാനും രംഗങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ചിരുന്നത്….ഇപ്പോഴിതാ സിനിമയുടെ പുതിയ ഷെഡ്യൂള്‍ ഇ വർഷം  അവസാനത്തോടെ ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജോര്‍ദാനിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഈജിപ്റ്റും സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. ചിത്രത്തിനു വേണ്ടി വലിയ മേക്ക് ഓവര്‍ തന്നെയാണ്  പൃഥ്വിരാജ് നടത്തിയിരിക്കുന്നത്.  മേക്കോവറിന്റെ ഭാഗമായിട്ടാണ് പ്രിത്വി സിനിമയിൽ നിന്ന് മൂന്നുമാസത്തെ അവധിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കുണ്ടാവുക. 2020ലായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും അറിയുന്നു. അമലാ പോളാണ് ആടു ജീവിതത്തില്‍ പൃഥ്വിരാജിന്റെ നായികാവേഷത്തില്‍ എത്തുന്നത്. സംഗീതമാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്നതും ബ്ലെസി ചിത്രത്തിലൂടെയാണ്.

മുന്‍പേ തന്നെ രണ്ട് ഗാനങ്ങള്‍ സിനിമയ്ക്കുവേണ്ടി പൂര്‍ത്തിയാക്കിയതായി റഹ്മാന്‍ അറിയിച്ചിരുന്നു. ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനാണ് സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലാകുമെന്ന് എല്ലാവരും കരുതുന്ന ചിത്രം കൂടിയാണ് ആടുജീവിതം.