‘മോഹൻലാലിന്റെ’ വില്ലനായി അഭിയിക്കാനുള്ള വിളി തന്റെ ഉറക്കം നഷ്ടപെടുത്തിയിരുന്നതായി ‘പദമരാജൻ’ പറഞ്ഞിരുന്നു എന്ന് കുറിപ്പ് !!!

കാമ്പുളള കഥകൾ കൊണ്ട് അഭ്രപാളിയിൽ കാവ്യം തീർത്ത കലാകാരൻ. ലോ ബജറ്റ് ചിത്രങ്ങൾ കൊണ്ട് സൂപ്പർ ഹിറ്റുകളും, സൂപ്പർ താരങ്ങളെയും നിർമ്മിച്ച സം‌വിധായകൻ പി പത്മരാജന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിക്കാനുള്ള ഒരു ഓഫര്‍ വന്നിരുന്നു. അതും മോഹന്‍ലാലിന്‍റെ വില്ലനായി…. ആ ഓർമകളെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്.

ദിലീഷ് പോത്തനും, ലിജോ ജോസ് പെല്ലിശേരിയും ഉള്‍പ്പടെയുള്ള ഇന്നത്തെ തലമുറയിലെ ലെജൻഡ്  സിനിമാ സംവിധായകര്‍ നടനെന്ന രീതിയിലും ശ്രദ്ധേയരാണ്. ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരും സ്ക്രീനിനു പുറത്തു മാത്രമല്ല ഹീറോയാകുന്നത് മുകളിൽ പറഞ്ഞവർ അവരിൽ ചുരുക്കം ചിലർ മാത്രമാണ്. എന്ന് ഓർക്കുക.  മലയാള സാഹിത്യത്തിന്റെയും, സിനിമയുടെയും അത്ഭുതമായി മാറിയ പി പത്മരാജനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിക്കാനുള്ള ഒരു ഓഫര്‍ വന്നിരുന്നു. അതും മോഹന്‍ലാലിന്‍റെ വില്ലനായി. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യാനിരുന്ന സിനിമയിലായിരുന്നു മോഹന്‍ലാലിന്‍റെ എതിരാളിയായി പത്മരാജന്‍ അഭിനയിക്കാനിരുന്നത്. നായക കഥാപാത്രം പോലെ വില്ലന്‍ കഥാപാത്രത്തിനും ആഴമുള്ള ചിത്രത്തില്‍ വേറിട്ട ഒരു അഭിനയ മുഖം സ്ക്രീനിലെത്തണമെന്നായിരുന്നു ഡെന്നിസ് ജോസഫിന്റെ ആഗ്രഹം.

പത്മരാജന്റെ സിനിമകള്‍ കണ്ടു സിനിമയിലേക്ക് വരണമെന്ന് ആഗ്രഹം തോന്നിയ ഡെന്നിസ് ജോസഫിന് തന്റെ ആരാധ്യ പുരുഷനെ തന്റെ സിനിമയില്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ അടയാളപ്പെടുത്തണമെന്നത് വലിയ മോഹമായിരുന്നു. സംവിധായകാനെന്ന നിലയില്‍ താന്‍ ഒരു പ്രോജക്റ്റ് ആലോചിക്കുകയും സംഗീത പ്രാധാന്യമുള്ള ഒരു വിഷയം മനസ്സില്‍ വരികയും ചെയ്തപ്പോള്‍ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു വില്ലന്‍ കഥാപാത്രത്തെ പത്മരാജനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുക എന്നതായിരുന്നു ഡെന്നിസ് ജോസഫ് എന്ന ഹിറ്റ് തിരക്കഥാകൃത്തിന്റെ സ്വപ്നം. മോഹന്‍ലാലിനൊപ്പം നെടുമുടിയും ലീഡ് റോള്‍ അഭിനയിക്കേണ്ടിയിരുന്ന ചിത്രം നിര്‍ഭാഗ്യവശാല്‍ നടക്കാതെ പോകുകയിരുന്നു.

ഒരു സിനിമയിലെ മുഴുനീള വില്ലന്‍ വേഷം അഭിനയിച്ചു ഫലിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണെന്നും അതോര്‍ത്ത് തന്റെ ഉറക്കം നഷ്ടപ്പെടുന്നുവെന്നുമായിരുന്നു പത്മരാജന്‍ അതിനെക്കുറിച്ച് മറുപടി നല്‍കിയത്. എന്നാണ് ഡെന്നിസ് ജോസഫിനെ കുറിച്ചുള്ള കുറിപ്പിൽ അദ്ദേഹത്തിന്റെ നടക്കാതെപോയ ഒരു സ്വപ്നം എന്ന നിലയിൽ പങ്കുവെച്ചിരുന്നത്.

ഡെന്നിസ് ജോസഫ് മാത്രമല്ല ഇ കാലഘട്ടത്തിലെ ഉൾപ്പടെ  അനേകം സിനിമ പ്രേമികളുടെയും സംവിധായകരുടെയും ആരാധ്യ പുരുഷനും ഗുരുവുമാണ് പദ്മരാജൻ.  

പദ്മ രാജനെ കുറിച്ച് പറയുകനാണെങ്കിൽ ഹരിപ്പാടിനടുത്ത് മുതുകുളം എന്ന സ്ഥലത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും, ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് പത്മരാജൻ 1945 മേയ് 23നാണ് പത്മരാജൻ ജനിക്കുന്നത്. മുതുകുളം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ പ്രീ യൂണിവേഴ്സിറ്റി പഠനം. ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കിയ പത്മരാജൻ, ചേപ്പാട് അച്ച്യുതവാര്യരുടെ ശിക്ഷണത്തിൽ സംസ്കൃതവിദ്യാഭ്യാസവും നേടി.

കലാലയജീവിതകാലത്തു തന്നെ കഥാരചനയിൽ ശ്രദ്ധയൂന്നിയ പത്മരാജന്റെ പ്രസിദ്ധീകരിച്ച ആദ്യ കഥ ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് ആണ്. അപരൻ, പ്രഹേളിക, പുകക്കണ്ണട തുടങ്ങിയ കഥാസമാഹാരങ്ങൾ ആകാശവാണിയിൽ ഉദ്യോഗത്തിലിരുന്ന കാലത്തു തന്നെ പ്രസിദ്ധീകൃതമായി. കഥയിൽ മാത്രമല്ല, നോവലുകളിലും ശ്രദ്ധ പതിപ്പിച്ച പത്മരാജന്റെ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ചർച്ച ചെയ്യപ്പെടുകയും, 1971ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, കുങ്കുമം അവാർഡ് എന്നിവ കരസ്ഥമാക്കുകയും ചെയ്തു. വാടകയ്ക്കൊരു ഹൃദയം, ശവവാഹനങ്ങളും തേടി, ഇതാ ഇവിടെ  വരെ, മഞ്ഞു കാലം നോറ്റ കുതിര, ഉദകപ്പോള, പ്രതിമയും രാജകുമാരിയും, കൂടാതെ, പ്രശസ്തങ്ങളായ പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങി നിരവധി കഥകളും, നോവലുകളും പത്മരാജന്‍റേതായി വായനക്കാരെ തേടിയെത്തി.

1965 ല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ തൃശ്ശൂരില്‍ പ്രോഗ്രാം അനൌണ്‍സര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് സിനിമയുടെ ലോകത്തേക്ക് വരുന്നത്. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍, എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ്. മലയാള സാഹിത്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കി. ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു……ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.