കേരളത്തിൽ 90 ശതമാനം തിയേറ്ററുകളിൽ റിലീസിംഗ് !! അതായത് അഞ്ഞൂറോളം തിയേറ്ററുകൾ… ചരിത്രമാകാൻ “മരക്കാർ” !! ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ…

ബ്രഹ്മാണ്ട ചിത്രങ്ങൾ കൊണ്ട് ഇന്ത്യൻ സിനിമയെ സൗത്ത് ഇന്ത്യൻ സിനിമകൾ വിസ്മയിപ്പിച്ചിട്ടുണ്ട്. ബാഹുബലി, കെജിഎഫ്, എന്തിരൻ അതുപോലെ നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് സൗത്ത് ഇന്ത്യയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. എന്നാൽ സൗത്ത് ഇന്ത്യയിലെ തന്നെ അതിശക്തമായ ഇൻട്രസ്റ്റിയായ മോളിവുഡിന് അത്തരത്തിലൊരു ബ്രഹ്മാണ്ഡചിത്രം അവകാശപ്പെടാൻ നാളിതുവരെയായി ഇല്ലായിരുന്നു എന്നാൽ അത്തരത്തിലുള്ള ദുരവസ്ഥയിൽ എന്ന മലയാള സിനിമയിൽ കയറുകയാണ്. മരയ്ക്കാർ എന്ന ചിത്രത്തിലൂടെയാണ്. ഏറെ നാളുകളായി മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത് വമ്പൻ ചിത്രമാണ് മരക്കാർ അറബിക്കടലിലെ സിംഹം. 2020 വരെ ആ ചിത്രത്തിനായി കാത്തിരിക്കേണ്ടതുണ്ട് മലയാളി പ്രേക്ഷകർ. ചിത്രീകരണം പൂർത്തിയായെങ്കിലും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കാൻ ഇനിയും നാളുകൾ വേണമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടിമുടി മാറിയ മലയാള സിനിമയുടെ വാണിജ്യമേഖല വേണ്ട വിധം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം ബിസിനസ് നടത്തുന്നതെന്ന് മുൻപ് നടൻ പൃഥ്വിരാജ് സുകുമാരൻ തന്നെ വെളിപ്പെടുത്തിയിരുന്നു. മരയ്ക്കാറിനായി കാത്തിരിക്കുന്ന പ്രേക്ഷക സമൂഹത്തിന് വലിയ ആവേശമാണ് അദ്ദേഹത്തിന്റെ ആ പ്രസ്താവനയിലൂടെ ഉണ്ടായത്. ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ ചിത്രത്തിനെ കുറിച്ച് ഏറെ പ്രതീക്ഷ നൽകുന്നു. മാറുന്ന മലയാള സിനിമയ്ക്ക് വാണിജ്യപരമായി മറ്റ് ഇത് ഇൻഡസ്ട്രികൾക്ക് മുൻപിൽ മ തലയുയർത്തി നിൽക്കാൻ കഴിയുമെന്ന് ഈ വമ്പൻ ചിത്രങ്ങൾ തെളിയിച്ചു തരുന്നു.

ലോകവ്യാപകമായി തന്നെ റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമയുടെ അഭിമാന ചിത്രം ആകുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.ഒരു കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് റോണി റാഫേൽ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ നാല് ഗാനങ്ങളുണ്ട്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂറിനോടൊപ്പം ഡോക്ടർ റോയ് സന്തോഷ് ടി കുരുവിള എന്നിവരും സഹ നിർമാതാക്കളായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് 2020 മാർച്ച് 19 ആം തീയതി ആയിരിക്കും.
കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്. ഏകദേശം അഞ്ഞൂറോളം തിയേറ്ററുകളിൽ ചിത്രം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മലയാള സിനിമയ്ക്ക് ഒരു കാലത്തും സ്വപ്നം കാണാൻ പോലും കഴിയാത്തത്ര ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ അവകാശവാദം. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിംങ്ങിന് തന്നെയാണ് എത്രാം തയ്യാറെടുക്കുന്നത്. മലയാള സിനിമ കണ്ടതിൽ വെച്ച് റിലീസിംഗിന് മുമ്പ് ഏറ്റവും കൂടുതൽ തുക ബിസിനസിൽ നേടിയ ചിത്രം. മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം അങ്ങനെ നീളുകയാണ് മരക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം കുറിച്ചിരിക്കുന്ന റെക്കോർഡുകളുടെ നിര.
മലയാള സിനിമ ലോകസിനിമ നിലവാരത്തിലേക്ക് മരയ്ക്കാറിലൂടെ എത്തുമെന്നാണ് എല്ലാ പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.