“ഗജനിയിൽ ഞാൻ വഞ്ചിതയായി… ആ ചിത്രത്തിൽ അഭിനയിച്ചതിൽ കുറ്റബോധം തോന്നുന്നു…” വെളിപ്പെടുത്തലുമായി ലേഡി സൂപ്പർസ്റ്റാർ നയൻതാര !!

തമിഴ് സൂപ്പർ താരം സൂര്യ നായകനായി അഭിനയിച്ച് 2015ൽ പുറത്തിറങ്ങി ഗംഭീര വിജയം നേടിയ ചിത്രമാണ് ഗജനി. ചിത്രം തമിഴ്നാട്ടിലും കേരളത്തിലും വലിയ വിജയം നേടിയിരുന്നു. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ സൂര്യയ്ക്കൊപ്പം നടി അസിനും വലിയ താരമൂല്യമാണ് ഉണ്ടായത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായി എത്തിയത് ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആയിരുന്നു. നായികക്കൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ വേഷമിട്ടത്. എന്നാൽ ഗജനിയിലെ തന്റെ കഥാപാത്രത്തെ ഓർത്ത് കുറ്റബോധം തോന്നുന്നു എന്ന് ലേഡി സൂപ്പർ സ്റ്റാർ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ ഒരു മെഡിക്കൽ വിദ്യാർഥിനിയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്. സൂര്യയുടെ കഥാപാത്രത്തിന്റെ ദുരൂഹതകൾ കണ്ടെത്തുകയും കഥയുടെ വഴിത്തിരിവിനെ സുപ്രധാന കാരണമാവുകയും ചെയ്യുന്ന നയൻതാരയുടെ കഥാപാത്രത്തെ നയൻതാരയ്ക്ക് ഇപ്പോൾ ഒട്ടും ഇഷ്ടമില്ല എന്ന് തന്നെയാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. വലിയ മണ്ടത്തരമായിരുന്നു ആ ചിത്രത്തിൽ അഭിനയിക്കാൻ തോന്നിയതെന്നും വാഗ്ദാനംചെയ്ത് കഥാപാത്രമല്ല തനിക്ക് സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ ലഭിച്ചതെന്നും താരം വെളിപ്പെടുത്തി. ചിത്രം കണ്ടപ്പോഴാണ് നായിക അസിനോടൊപ്പം പ്രാധാന്യം തനിക്ക് ചിത്രത്തിൽ ഇല്ലെന്ന് മനസ്സിലായതെന്ന് നയൻതാര തുറന്നുപറഞ്ഞു.

ഗജനി എ ആർ മുരുകദാസ് ഒരുക്കിയ ചിത്രമായിരുന്നു. സൗത്ത് ഇന്ത്യയിൽ മുഴുവൻ ചിത്രം വലിയ വിജയം നേടിയപ്പോൾ മുരുകദാസ് ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഇതിഹാസ നടൻ അമീർ ഖാനായിരുന്നു ഗജിനിയുടെ ഹിന്ദി പതിപ്പിൽ അഭിനയിച്ചത്. ഹിന്ദിയിലും ചിത്രം വളരെ വലിയ വിജയം നേടിയിരുന്നു. എ ആർ മുരുകദാസിന്റെ പുതിയ ചിത്രമായ ദർബാറിൽ നയൻതാരയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്ന നയൻതാര ഗജനിയിൽ താൻ വഞ്ചിക്കപ്പെട്ടു എന്ന പ്രസ്താവന നടത്തിയത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ജനുവരിയിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിശദീകരണവുമായി നയൻതാര ഉടൻതന്നെ രംഗത്തെത്തണം എന്നാണ് ഏവരും ആവശ്യപ്പെടുന്നത്.