മലയാളത്തിന്റെ “ത്രിമൂർത്തി”കൾ വീണ്ടും ഒന്നിക്കുന്നു ?? സൂപ്പർതാര സംഗമത്തിന് സാധ്യതകൾ ഏറുന്നു…

മലയാള സിനിമയുടെ നെടുംതൂണുകളായ സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ഒരു മെഗാ ചിത്രം
ഏതൊരു പ്രേക്ഷകന്റെയും സ്വപ്നമാണ്.
കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നിർമാണ കമ്പനി ഈ അപൂർവ്വ താര സംഗമത്തിന് ചെറിയ സാധ്യത നൽകിക്കൊണ്ട് റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. “ഒന്നായി വരണോ, മൂന്ന് ആയി വരണോ??? എന്തായാലും വരും.ബാക്കി വിവരങ്ങൾ ഇനി ഇനി ഒരു വെള്ളിക്കു മുൻപ് “good will entertainment” സിനിമാ നിർമ്മാണ കമ്പനി കഴിഞ്ഞദിവസം യൂട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണിത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മലയാള സിനിമയുടെ മൂന്ന് നെടും തൂണുകൾ. ഇവർ മൂന്നു പേരും ഒരുമിച്ച് ഒരു ചിത്രം ഏതൊരു മലയാളിയുടേയും വലിയ സ്വപ്നമാണ്.താര സംഗമത്തിന്റെ ഒരു ചിത്രമൊരുക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് സൂചനകൾ നൽകി മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനി തന്നെ രംഗത്തുവന്നതോടെ മലയാളി പ്രേക്ഷകർ ഏറെ ആകാംഷ ഭരിതരായിരിക്കുകയാണ് ഇപ്പോൾ.
മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾ അവസാനമായി ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ ബ്രഹ്മാണ്ട വിജയങ്ങളായിരുന്നു. ട്വന്റി 20, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങൾ നേടിയതിനു പുറമേ സൂപ്പർതാരങ്ങളുടെ അപൂർവ സംഗമത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്.അണിയറയിൽ ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നിർമ്മാണ കമ്പനി പുറത്തുവിട്ടിട്ടില്ല.എങ്കിലും അടുത്ത ദിവസങ്ങളിൽ ആരാധകർക്ക് വലിയ സർപ്രൈസ് നൽകി കൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടും എന്ന് തന്നെയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

മെഗാസ്റ്റാറും സൂപ്പർസ്റ്റാറും ആക്ഷൻ കിങും ഒരുമിച്ച് ഒരു ചിത്രത്തിൽ വന്നു കഴിഞ്ഞാൽ അതിൽപരം വലിയൊരു ചിത്രം കേരളത്തിൽ ഉണ്ടാവുകയില്ല എന്നത് വളരെ വലിയ വസ്തുതയാണ്. കാരണം വർഷങ്ങൾക്കിപ്പുറവും 3 സൂപ്പർ താരങ്ങളുടെയും ആരാധകർ കൂടുതൽ ശക്തി പെട്ടിരിക്കുന്നു. എല്ലാ താരങ്ങൾക്കും ആരാധകർ ഏറെയുള്ളതിനാൽ ഇത്തരത്തിൽ ഒരു ചിത്രത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. ഏതൊരു മലയാളിയുടെയും ഈ ഒരു സ്വപ്ന ചിത്രം യാഥാർത്ഥ്യം ആകണം എന്ന് തന്നെയാണ് ഇത് ഏവരും പ്രതീക്ഷിക്കുന്നത്.
എല്ലാ ആരാധകർക്കും ഒരുപോലെ ആവേശം നൽകുന്ന ഈ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള നിർമ്മാണക്കമ്പനിയാണ് good will entertainment. കമ്പനിയുടെ നിർമാണത്തിൽ പുതുതായി പുറത്തിറങ്ങാനിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രമാണ്.