അന്ന് മോഹൻലാൽ പറഞ്ഞു. “അര്‍ജുനൊരു സിനിമ സംവിധാനം ചെയ്യൂ, ഞാനതില്‍ അഭിനയിക്കാം”;ഓർമ്മകൾ പങ്കു വെച്ച് അർജുൻ

മുതല്‍വന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ആക്ഷൻ കിംഗ് ആയി മാറിയ നടനാണ് അർജുൻ. സൂപ്പർ മാസ്റ്റർ സംവിധായകൻ ശങ്കർ ആയിരുന്നു മുതൽവന്റെ സംവിധായകൻ. സ്റ്റുണ്ട് സീഖ്വെൻസുകളുടെ സൗന്തര്യമാണ് അർജുൻ നായകനായ സിനിമകളുടെ ഏറ്റവും വലിയ ആകർഷണം. ഇ കാരണത്താൽ തന്നെ ആണ് അദ്ദേഹത്തെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ആക്ഷൻ കിംഗ് എന്ന് വിളിക്കുന്നത്. താരം മലയാളത്തിൽ ആദ്യം അഭിനയിക്കുന്നത് മമ്മൂട്ടിയുടെ കൂടെ വന്ദേ മാതരം എന്ന തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ചിത്രത്തിൽ ആയിരുന്നു. 2010 ൽ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ടി. അരവിന്ദ് ആണ്.

ഇപ്പോൾ ഒരു ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ വീണ്ടുമെത്തുകയാണ് അര്‍ജുന്‍. അതാവട്ടെ ഒരു ഒന്നൊന്നര തിരിച്ചു വരവും. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബികടലിന്‍റെ സിംഹം, ദിലീപ് നായകനായ ജാക്ക് ഡാനിയല്‍ എന്നിവയാണ്. ഇതിൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രദർശനത്തിന് എത്താനുള്ളത്.

ജാക്ക് ഡാനിയേൽ എന്ന സിനിമയുടെ പ്രെമോഷന്റെ ഭാഗമായി അദ്ദേഹം ഒരു ഓണ്‍ലെെന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാലേട്ടനെക്കുറിച്ച് പറയുന്നത്. തങ്ങളുടെ സുഹൃത് ബന്ധത്തിന് വർഷങ്ങളുടെ കണക്കുണ്ടെന്നും പലപ്പോഴായി ഒരുമിച്ച് ഒരു സിനിമ ചെയ്യുന്ന കാര്യം ഞങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും അർജുൻ പറഞ്ഞു. കൂടാതെ മോഹൻലാൽ ഒരിക്കൽ തന്നോട് അര്‍ജുനൊരു സിനിമ സംവിധാനം ചെയ്യൂ, ഞാനതില്‍ അഭിനയിക്കാം എന്നു പറഞ്ഞതും അർജുൻ കൂട്ടിച്ചേർത്തു. ഇതിനു മുൻപ് അർജുൻ ചുരുക്കം ചില സിനിമകൾ സംവിധാനം ചെയ്തിരുന്നു. എന്നാൽ മോഹൻലാലിനെ പോലെ ഒരു പ്രതിഭയെ വെച്ച് സംവിധാനം ചെയ്യാൻ പറ്റിയ തിരക്കഥ എന്ന് വരുന്നോ അന്ന് ഞാൻ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് മരക്കാറിലേക്ക് തന്നെ വിളിക്കുന്നതും, പിന്നെ കഥ കേട്ടപ്പോള്‍ തന്നെ നല്ലൊരു എക്സ്പീരിയന്‍സായിരുന്നു. പിന്നെ മോഹന്‍ലാല്‍ എന്‍റെ കൂട്ടുകാരനല്ലേ. പ്രിയദര്‍ശനെക്കുറിച്ചും അര്‍ജ്ജുന്‍ പറയുന്നുണ്ട്, താന്‍ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവുമധികം തന്നെ പ്ലാനിങ്ങുള്ള ഡയറക്ടറാണ് പ്രിയദര്‍ശന്‍ എന്നും, കൂടാതെ എല്ലാ സിനിമകളിലും തന്റേതായ സ്റ്റൈൽ ഓഫ് മേക്കിങ് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും അർജുൻ കൂട്ടിച്ചേർത്തു.