മരയ്ക്കാര്‍ സൂപ്പര്‍ഹിറ്റാകും എന്നതിന് ഉറപ്പ് ഈ കൂട്ട്‌കെട്ട് !!! ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ പിറന്നത് പ്രിയനോടൊപ്പം; മോഹന്‍ലാലിന്റെ വികാരഭരിതമായ കുറിപ്പ്

സൗഹൃദത്തിന് എല്ലായ്‌പ്പോഴും വലിയ വില കല്‍പിക്കുന്ന താരമാണ് മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച മോഹന്‍ലാന്‍ പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടില്‍ പിറക്കുന്ന ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ഒപ്പത്തിന് ശേഷം ഒരുങ്ങുന്ന പ്രിയദര്‍ശന്‍ ചിത്രമാണ് ഇത്.

സാമൂതിരി രാജ വംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിത കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാര്‍ ആയി
എത്തുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങളും അണി നിരക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോടടുക്കുന്ന നാളുകളില്‍ തന്റെ എക്കാലത്തെയും സൗഹൃദം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെ പഴയ കാലത്തെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്താണ് തങ്ങളുടെ സ്‌നേഹത്തിന്റെ ആഴം പങ്കുവച്ചത്. ഈ ചിത്രം ഒരു സുഖമുള്ള ഒരോര്‍മ്മയാണെന്നും തങ്ങളുടെ സിനിമാ സ്വപ്നങ്ങള്‍ കണ്ടതും പല കഥാപാത്രങ്ങളും ജനിച്ചതും ഈ സൗഹൃദത്തില്‍ നിന്നാണ്. ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ, ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ, ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദമാണിതെന്ന് അദ്ദേഹം വികാര ഭരിതമായി എഴുതി.

കുറിപ്പ് വായിക്കാം :

ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്… സിനിമാ സ്വപ്നങ്ങള്‍ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തില്‍ നിന്നാണ്.ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ…ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ.ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം