എന്റെ നിരവധി ചിത്രങ്ങൾ ഇടയ്‌ക്കുവച്ച് നിന്നു. ചില നല്ല സിനിമകൾ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തിനിലച്ചു. സിനിമാലോകത്ത് താൻ അനുഭവിച്ച പ്രതിസന്ധികൾ തുറന്നുപറഞ് നരേൻ

നരേൻ യഥാർത്ഥ പേര് സുനിൽ കുമാർ . അടൂർ ഗോപാലകൃഷ്ണനായിരുന്നു -നിഴൽക്കുത്തിലെ ചെറിയ വേഷത്തിലൂടെ അദ്ദേഹത്തെ സിനിമാലോകത്തിനു പരിചയ പെടുത്തിയത്. പിന്നീട് ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ നരേൻ  ശ്രദ്ധ പിടിച്ചുപറ്റി. ഫോർ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം നരേന് തന്നെ ആയിരുന്നു. തുടർന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന നായക കഥാപാത്രം ഈ നടന്റെ സാധ്യതകൾ വർധിപ്പിച്ചു.

പിന്നീട് നിരവധി ചിത്രങ്ങൾ അത്‌ തമിഴിലും മലയാളത്തിലും ചെയ്തു. തമിഴിൽ ചെയ്‌തത്‌ മിക്കതും നായകവേഷം, മലയാളത്തിൽ സമ്മിശ്ര വേഷങ്ങൾ താരത്തെ തേടി വന്നു.  ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്സ്‌ മേറ്റ്സ് എന്ന സിനിമയിലെ വേഷം നരേൻ എന്ന നടന്റെ കരിയറിലെ വഴിത്തിരിവും വിജയവുമായിരുന്നു. ഫോർ ദി പീപ്പിൾ എന്ന സിനിമയുടെ തമിഴിലെ വിജയത്തോടെ തമിഴിൽ കൂടുതൽ വേഷങ്ങൾ താരത്തെ തേടി എത്തി മിഷ്കിൻ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു തമിഴിലെ രണ്ടാമത്തെ ചിത്രം. തുടക്കത്തിൽതന്നെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന നരേൻ,  സുനിൽ എന്ന പേര്  നരേൻ എന്നാക്കി  മാറ്റി. തമിഴിൽ തുടർന്ന് നെഞ്ചിരുക്കുംവരെ എന്ന ചിത്രത്തിലും അഭിനയിച്ചു. അഞ്ജാതെ, മുഖംമൂടി എന്നീ ചിത്രങ്ങളും നരേനിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവന്നു. മലയാളത്തിൽ ആണെങ്കിൽ  പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് മറ്റ് പ്രമുഖ മലയാളചിത്രങ്ങൾ, മോഹൻലാലിനൊപ്പം ചെയ്ത ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രവും  പ്രിത്വിരാജിനൊപ്പം ചെയ്ത ആദം എന്ന ചിത്രവും അദ്ദേഹത്തിന്റെ മികച്ച വേഷങ്ങൾ തന്നെയാണ്.

ഇപ്പോൾ അദ്ദേഹം മികച്ച ഒരു തിരിച്ചുവരവ് നടത്തിയത്  തമിഴിൽ ലോകേഷ് കനകരാജൻ സംവിധാനം ചെയ്ത് കൈതി എന്ന ചിത്രത്തിലൂടെ ആണ്. കൈദി. കേരളത്തിലും സിനിമ പ്രദർശനവിജയം നേടി. കൈദിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം നരേന് തിരിച്ചുവരവ് ചിത്രംകൂടിയാണ്. മലയാളത്തിലും തമിഴിലും ഏറെക്കാലത്തിനു ശേഷമാണ് അദ്ദേഹത്തിന് ഒരു നല്ല വേഷം കിട്ടുന്നത് കരിയറിലെ പ്രതിസന്ധിയിൽനിന്ന്‌ നരേനെ വീണ്ടും തമിഴ് സിനിമ ആണ്  എടുത്തുയർത്തിയത്……. തിരിച്ചുവരവ് ഗംഭീരമാക്കിയ നരേൻ തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് “എന്റെ നിരവധി ചിത്രങ്ങൾ ഇടയ്‌ക്കുവച്ച് നിന്നു. ചില നല്ല സിനിമകൾ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തിനിലച്ചു. ചില നല്ല അവസരങ്ങൾ നഷ്ടപ്പെട്ടു. മുഖം മൂടി എന്ന ചിത്രം തീരാൻ രണ്ടുവർഷമെടുത്തു. അത്രയുംകാലം മലയാള സിനിമയിൽനിന്ന്‌ വിട്ടുനിൽക്കേണ്ടിവന്നു. നല്ല അവസരങ്ങൾ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പലകാരണങ്ങൾകൊണ്ട് 28 ചിത്രമെങ്കിലും നഷ്ടമായിട്ടുണ്ട്.

പക്ഷേ, കൈദി മാറ്റുണ്ടാക്കുമെന്നാണ് പ്രതീക്ഷ”.- നരേൻ പറഞ്ഞു. “”കാർത്തിയാണ് എന്നെ കൈദിയിലേക്ക് ക്ഷണിക്കുന്നത്. ഗൗരവമുള്ള പൊലീസ് വേഷം. ലോകേഷ് കഥപറഞ്ഞ് 20 മിനിറ്റിനുള്ളിൽ ഞാൻ ഓ കെ പറഞ്ഞു. ചിത്രീകരണം പ്രയാസകരമായിരുന്നു. വീണ് പരിക്കുപറ്റി. പക്ഷേ, സിനിമയെക്കുറിച്ചുള്ള അഭിപ്രായം കേൾക്കുമ്പോൾ സന്തോഷം”-താരം പറയുന്നു….

നിഴൽ കൂത്ത് എന്ന സിനിമയിലേക്ക് കടന്നുവരുമുൻപ്  അദ്ദേഹം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ചലച്ചിത്ര ഛായാഗ്രഹണ പഠനം പൂർത്തിയാക്കി. ബിരുദ പഠനം പൂർത്തിയാക്കിയശേഷം  തുടർന്ന പരസ്യചിത്ര മേഖലയിലെ മുൻനിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. തൃശൂർ കുന്നത്ത്‌ മനയിൽ സുരഭി അപ്പാർട്മെൻറിൽ രാമകൃഷ്ണണന്റെയും ശാന്തയുടെയും ഏകമകനാണ്‌ നരേൻ. അദ്ദേഹത്തിന്റേതായി  രണ്ട് തമിഴ് ചിത്രംകൂടി ഉടൻ റിലീസ് ചെയ്യും. പുതുമുഖ സംവിധായകൻ ഒരുക്കുന്ന മലയാള ചിത്രത്തിൽ നായകനായും എത്തും.