“മഞ്ജുവാര്യർ” ആയിരുന്നു 2018ൽ കേരളത്തിലും തമിഴ്നാട്ടിലും ഒരേപോലെ ‘സൂപ്പർ ഹിറ്റാ’യ ആ ചിത്രത്തിൽ നായികയായി എത്തേണ്ടിയിരുന്നത്… !! നഷ്ടപ്പെട്ട വലിയ അവസരത്തെക്കുറിച്ച് മനസ്സ് തുറന്നു താരം !!

സൂപ്പർതാരങ്ങൾക്ക് മികച്ച സിനിമകൾ ലഭിക്കുന്നതിനോടൊപ്പം തന്നെ ചില പ്രധാന ചിത്രങ്ങൾ നഷ്ടമാവുകയും ചെയ്യാറുണ്ട്. ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ആവും അത്തരത്തിലുള്ള വലിയ സിനിമകൾ നഷ്ടമാവുന്നത്. എന്നാൽ നഷ്ടമാവുന്ന ആ സിനിമകൾ ഇൻഡസ്ട്രി ഹിറ്റുകളുമാവുന്നതോടെ നഷ്ടത്തിന്റെ തോത് വളരെ വലുതായി തോന്നും. അത്തരത്തിലുള്ള വലിയൊരു നഷ്ടത്തിന്റെ കഥയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് പറയാനുള്ളത്.
2018 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ’96’.
മക്കൾ സെൽവൻ വിജയ് സേതുപതിയും തമിഴ് സൂപ്പർ നായിക തൃഷയും നായികാനായകന്മാരായി അഭിനയിച്ച ചിത്രം ഇന്ത്യയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിലും തമിഴിലും മികച്ച കളക്ഷൻ നേടി വിജയിച്ച ചിത്രം വിവിധ ഭാഷകളിലേക്ക്
റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. പ്രണയവും, സൗഹൃദവും, വിരഹവും, ഗൃഹാതുരത്വവും ഒരു പോലെ സംയോജിച്ച് ചിത്രം പ്രേക്ഷകർക്ക് മികച്ച അനുഭവമാണ് നൽകിയത്. വളരെ ലളിതമായി ശക്തമായ പ്രണയ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ തൃഷയുടെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഒരുപക്ഷേ തൃഷയുടെ കരിയറിലെ വച്ച് തന്നെ ഏറ്റവും ബെസ്റ്റ് കഥാപാത്രം ’96’ലെ ജാനു ആയിരിക്കും. എന്നാൽ ഈ ചിത്രത്തിൽ ജാനുവായി എത്തേണ്ടിയിരുന്നത് മലയാളത്തിലെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആയിരുന്നു. മഞ്ജു തന്നെയാണ് ഈ സത്യം വെളിപ്പെടുത്തിയത്. ദുബായിൽ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഞ്ജുവിനോട് ’96’ന്റെ സംവിധായകൻ കൂടിയായ പ്രേംകുമാർ തന്നെയാണ് ഈ കാര്യം തുറന്നു പറഞ്ഞതെന്ന് മഞ്ജു സാക്ഷ്യപ്പെടുത്തുന്നു.

ദുബായിലെ പരിപാടിയിൽ പങ്കെടുക്കാൻ തമിഴ് നടൻ വിജയ് സേതുപതിയും എത്തിയിരുന്നു, പരിപാടി കഴിഞ്ഞ് തന്നെ പരിചയപ്പെടാൻ ഓടിവന്ന വിജയ് സേതുപതി ’96’ ന്റെ സംവിധായകൻ പ്രേംകുമാർ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും അതേത്തുടർന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് 96ൽ നായികയായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നു എന്ന സത്യം സംവിധായകൻ പ്രേംകുമാർ തുറന്നുപറഞ്ഞതെന്നും മഞ്ജുവാര്യർ വെളിപ്പെടുത്തി. പ്രേംകുമാറിന്റെ തുറന്നുപറച്ചിൽ തനിക്ക് വലിയ ഷോക്കാണ്
നൽകിയതെന്നും ഒരുതവണ ഒന്ന് പറഞ്ഞിരുന്നെങ്കിൽ താൻ ഓടിവരുമായിരുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞു.

ചിത്രത്തിൽ അഭിനയിക്കുമ്പോൾ വിജയ് സേതുപതിയുടെ ഡേറ്റുകളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അതുകൊണ്ട് ആ ചിത്രത്തിലേക്ക് മഞ്ജുവാര്യർ വന്നാൽ കൂടുതൽ പ്രശ്നമാക്കേണ്ട എന്ന് കരുതിയാണ് തന്നെ സമീപിക്കാതിരുന്നതെന്നും സംവിധായകൻ പറഞ്ഞതായി മഞ്ജു തുറന്ന് പറഞ്ഞു.
ജാനു എന്ന കഥാപാത്രം തൃഷയെക്കാൾ നന്നായി മറ്റാർക്കും ചെയ്യാൻ സാധിക്കുകയില്ല എന്നും എന്നാൽ ആ ചിത്രത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിട്ടുണ്ട് എന്നും മഞ്ജു വാര്യർ പറഞ്ഞു.
നഷ്ടപ്പെട്ട അവസരത്തെ എന്ന് ഓർത്ത് വിഷമിക്കുന്ന അതിൽ അർത്ഥമില്ല അതുകൊണ്ട് താങ്കളുടെ അടുത്ത ചിത്രത്തിൽ എന്നെ വിളിക്കൂ എന്നാണ് മഞ്ജു സംവിധായകൻ പ്രേംകുമാറിനു നൽകിയ മറുപടി.