ലേഡീസ് സൂപ്പർസ്റ്റാറിന്റെ പുതിയ ചിത്രം ഹൊറർ ത്രില്ലർ ?? അണിയറയിൽ ഒരുങ്ങുന്നത് മലയാളികൾ ഇതുവരെ കാണാത്ത ഹൊറർ സിനിമ ?? ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത്…

ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ചില സുപ്രധാന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. താരം യൂത്ത് സ്റ്റാർ സണ്ണിവെയിനൊപ്പം ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇതാദ്യമായാണ് സണ്ണി വെയ്നും മഞ്ജു വാര്യരും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രത്തിന്റെ വിവരമറിയിച്ചത് സണ്ണിവെയിൻ തന്നെയാണ്. താരം തന്റെ ഫെയ്സ്ബുക്കിലൂടെയാണ് വിവരം പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിന്റെ സംവിധാനം നവാഗതരായ രഞ്ജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകരോ സണ്ണിവെയിനോ പുറത്തുവിട്ടിട്ടില്ല. “മഞ്ജു വാര്യരുമൊത്തുള്ള അടുത്ത ചിത്രത്തിൽ ധാരണയായി കഴിഞ്ഞു” എന്ന വിവരം മാത്രമാണ് സണ്ണിവെയിൻ ഫേസ്ബുക്കിൽ കുറിച്ചത്. ജിസ് തോമസാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.
കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്ന മലയാളി പ്രേക്ഷകർക്ക് വൻ സർപ്രൈസാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രം ഒരു മുഴുനീള ഹൊറർ ത്രില്ലറായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാദ്യമായാണ് മഞ്ജു വാര്യർ ഒരു ഹൊറർ സിനിമയുടെ ഭാഗമാകുന്നത്.

ചിത്രത്തിൽ മഞ്ജുവാര്യരുടെ വേഷത്തെക്കുറിച്ചുള്ള സൂചനകളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഹൊറർ ചിത്രം എന്ന നിലയിൽ മഞ്ജുവാര്യർ ഒരു ആത്മാവായി എത്തുന്നു എന്നും ചില സൂചനകൾ ഉണ്ട്. ഒരു സ്ത്രീയുടെ പ്രതികാര കഥയാണ് ചിത്രത്തിലെ പ്രമേയം എന്നും സൂചനകളുണ്ട്. പ്രേക്ഷകരിൽ ഭീതി ഉളവാക്കുന്ന രീതിയിലുള്ള മേക്കിങ് കൊണ്ട് മഞ്ജുവാര്യർ നായികയായി എത്തുന്ന ഒരു കംപ്ലീറ്റ് ഹൊറർ മൂവി. സണ്ണി വെയിനാണ് ചിത്രത്തിലെ മറ്റൊരു മുഖ്യ ഘടകം.
സാധാരണയായി മലയാളികൾ കണ്ടുശീലിച്ച സ്ഥിരം ഫോർമുലയിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ഒരു ചിത്രം ഒരുക്കുക. ഡിസംബറിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടുന്നതായിരിക്കും.