പച്ച പിടിക്കാന്‍ നോക്കുകയാണ് ദയവുചെയ്ത് തരികിട കാട്ടി എനിക്കിട്ടു പണിയരുത് !!! വ്യാജന്‍മാര്‍ക്ക് എട്ടിന്റെ പണിയുമായി മണിക്കുട്ടന്‍

സോഷ്യല്‍ മീഡിയയില്‍ വ്യാജമാരെ കൊണ്ടുള്ള പൊല്ലാപ്പുകള്‍ ചില്ലറയൊന്നുമല്ല. പ്രത്യേകിച്ച് സിനിമാക്കാര്‍ക്കാണ് ഇവരെ കൊണ്ടുള്ള കൂടുതല്‍ ശല്യം സാധാരണ ഉണ്ടാകാറ്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രശ്‌നവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മണിക്കുട്ടനും.
വ്യാജ പ്രൊഫൈല്‍ ഭീഷണിയുണ്ടെന്ന് താരം നേരിട്ട് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഒരു ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് താരം പ്രശ്‌നം ശ്രദ്ദയില്‍ പ്പെടുത്തിയത്. മാത്രമല്ല ഇതൊരു പ്രത്യേക അറിയിപ്പായി കണക്കാക്കണമെന്നും തനിക്ക് ആകെ ഉള്ളത് ഒരു ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജാണെന്നും ഇന്‍സ്റ്റയിലും മറ്റുമായി പലവിധ അക്കൗണ്ടുകള്‍ വഴിക്കു താഴെ കാണുന്ന തരത്തിലുള്ള പലവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി തന്റെ ശ്രദ്ധയില്‍ പെടുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.

ഈ പ്രശ്‌നം കണ്ടയുടന്‍ തന്നെ തന്നാല്‍ കഴിയുന്ന രീതിയില്‍ ബന്ധപ്പെട്ട വകുപ്പില്‍ പരാതി പ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് ദയവു ചെയ്ത് ആരാധകര്‍ കബളിക്കപ്പെടരുതെന്നും താരം സൂചിപ്പിച്ചു. മെഗസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലൂടെ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ് മണിക്കുട്ടന്‍. അതുകൊണ്ട് തന്നെ മലയാളത്തില്‍ നല്ല കുറച്ച് പ്രൊജക്ടുകളുമായി താന്‍ സജീവമാകാന്‍ പോകുകയാണെന്നും അതിന്റെ ഇടയില്‍ ഇത്തരം തരികിട കാട്ടി തനിക്കിട്ട് പണിയരുതെന്നുമാണ് താരം വ്യക്തമാക്കിയത്.

കുറിപ്പ് വായിക്കാം:

ഒരു പ്രത്യേക അറിയിപ്പായി കണക്കാക്കുക. എനിക്ക് ആകെ ഉള്ള ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ഇതാണ്.ഇത് കൂടാതെ ഇന്‍സ്റ്റയിലും മറ്റുമായി പലവിധ അക്കൗണ്ടുകള്‍ വഴിക്കു താഴെ കാണുന്ന തരത്തിലുള്ള പലവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി എന്റെശ്രദ്ധയില്‍പെടുന്നുണ്ട്, എന്നാല്‍ കഴിയുന്ന രീതിയില്‍ ബന്ധപ്പെട്ട വകുപ്പില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആരും സ്വയം കബിളിക്കപ്പെടാതെ സൂക്ഷിക്കുക….
കുറച്ചു നല്ല പ്രൊജെക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള എന്റെ ശ്രമത്തിനിടയ്ക്കു ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഖകരമാണ്.
ഒപ്പമുണ്ടാകണം മാമാങ്കത്തിന്
In Theatres Nov 21