മെഗാസ്റ്റാറിന്റെ പുതിയ ചിത്രം “വണ്ണിന്റെ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് !! ആരാധകർക്ക് ആവേശമായി പോസ്റ്റർ പുറത്തുവിട്ടത് മമ്മൂട്ടി !!

മെഗാസ്റ്റാറിന്റെ പുതിയ ചിത്രം “വണ്ണിന്റെ”
ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രം പുറത്തുവിട്ടത്.
ആന്ധ്രയിലെ മുഖ്യമന്ത്രിയായി മമ്മൂട്ടി യാത്ര എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചതിനുശേഷം കേരളത്തിലെ മുഖ്യമന്ത്രി ആയി എത്തുന്നു എന്ന വിവരം വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ളതാണ്. മെഗാസ്റ്റാറിന്റെ വൺ എന്ന പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും കാസ്റ്റിങ്ങിനെക്കുറിച്ചുമുള്ള വിവരങ്ങൾ മലയാളി പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്. ധാരാളം ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള ബോബി-സഞ്ജയ് ടീം ഇത് ആദ്യമായാണ് മമ്മൂട്ടിയുമായി ചേർന്ന് വൺ എന്ന സിനിമ ഒരുക്കുന്നത്. മുടി ഇതുവരെ കരിയറിൽ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക. കടയ്ക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടിയുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. യുവതാരനിരയിൽ ശ്രദ്ധേയായ നടി അഹാനയുടെ സഹോദരി ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. നടൻ കൃഷ്ണ കുമാറിന്റെ രണ്ടുമക്കളും ഇതോടെ മലയാള സിനിമയിൽ നായകനിരയിലേക്ക് എത്തുകയാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ ജനപ്രീതിയാർജ്ജിച്ച സംവിധായകൻ സന്തോഷ് വിശ്വനാഥ് ആണ് ചിത്രത്തിലെ സംവിധാനം. നിലവിൽ ‘വൺ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് . ഇച്ചായിൻ ഫിലിംസിന്റെ  ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും.

തിരുവനന്തപുരം പ്രധാന ലൊക്കേഷനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിലെ മുഖ്യ ആകർഷണമായി പുറത്തുവരുന്ന വിവരം കാസ്റ്റിംഗ് തന്നെയാണ്.നീണ്ട താരനിര അണിനിരക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജിപണിക്കർ, ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട് എന്ന വിവരമാണ് പുതിയതായി പുറത്തുവരുന്നത്. കൂടാതെ സീരിയൽ സൂപ്പർ താരം ഗായത്രി സുരേഷ് ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് വൺ എന്ന ഒരു അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിട്ടുള്ളതാണ്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറെ ഉയർന്നിരിക്കുകയാണ്.