“കണ്ണ് നിറച്ചു കണ്ടോളൂ മാമാങ്കം മഹാമകം” മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാണ്ട ചിത്രം മാമാങ്കത്തിന്റെ ട്രെയിലർ പുറത്ത് !! ഇത് മലയാള സിനിമയുടെ അഭിമാന ചിത്രം !!

ആരാധകർക്ക് ആവേശമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. ബ്രഹ്മാണ്ഡം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ട്രെയിലറിൽ നിറഞ്ഞാടി. ഏതൊരു മലയാളി പ്രേക്ഷകനും അഭിമാനം തോന്നുന്ന നിമിഷം ആണ് മാമാങ്കം ട്രെയിലർ നൽകുന്നത്. കാരണം മലയാളത്തിൽ നിന്ന് ഇത്തരത്തിലൊരു ബ്രഹ്മാണ്ഡ സിനിമ അത് ഏതൊരു പ്രേക്ഷകന്റെയും ആഗ്രഹമായിരുന്നു. അതാണ് മാമാങ്കത്തിലൂവിടെ സഫലമായിരിക്കുന്നത്. മെഗാസ്റ്റാറിനൊപ്പം ബാലതാരം അച്യുതനും നടൻ സിദ്ദിഖും നായിക പ്രാചിയും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. , കനിഹ, അനു സിത്താര, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച പടുകൂറ്റൻ സെറ്റിന്റെ മനോഹാരിതയും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാവേറായി പൊരുതുന്ന മമ്മൂട്ടിയുടെ രംഗങ്ങൾ ട്രെയിലറിന് വലിയ മികവേകുന്നു. ചുരിക ചുഴറ്റി മെഗാസ്റ്റാർ നിറഞ്ഞാടിയപ്പോൾ ആരാധകരുടെ ആവേശം അതിരുകടന്നിരിക്കുന്നു. നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിലർ കണ്ടത്. ട്രെയിലനെക്കുറിച്ച് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിൽ പറയുന്നതുപോലെ ” ലോകത്തിൽ ഒന്നേയുള്ളൂ കണ്ണ് നിറച്ചു കണ്ടോളൂ മാമാങ്കം മഹാമകം”. എന്നാണ് ഏവരും പറയുന്നത്.