മമ്മൂട്ടിയെ നേരിൽ കണ്ടു, യുവ ആരാധിക പൊട്ടിക്കരഞ്ഞു… ” എല്ലാവരും നല്ലവണ്ണം പഠിക്കണം കേട്ടോ” എന്ന് മമ്മൂട്ടിയുടെ നിർദ്ദേശവും !! #Video #Viral

മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ യുവാരാധിക പൊട്ടിക്കരഞ്ഞു. മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന വൺ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് സംഭവം. ഒരു കൂട്ടം കോളേജ് വിദ്യാർഥികൾ മമ്മൂട്ടിയെ നേരിൽ കണ്ടു സെൽഫി എടുക്കാനായി ആഗ്രഹത്തോടെ മമ്മൂട്ടിയെ കാത്തിരിക്കുകയായിരുന്നു. മമ്മൂട്ടി സമ്മതം മോളിയതോടെ എല്ലാവരും അടുത്തേക്ക് ഓടിക്കൂടി. എന്നാൽ അതിൽ ഒരു ആരാധികയ്ക്ക് ഇഷ്ട നായകനെ അടുത്ത് കണ്ടപ്പോൾ തന്റെ വികാരത്തെ അടക്കാനായില്ല. വിദ്യാർഥിനി പെട്ടെന്ന് പൊട്ടിക്കരയുകയായിരുന്നു. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ രീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടി ഫാൻസ് പേജുകളിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മമ്മൂട്ടി അല്പം ഗൗരവമുള്ള സ്വഭാവക്കാരൻ ആണെന്നും ചൂടനാണെന്നും ഒക്കെയുള്ള പൊതുവേ സമൂഹത്തിൽ ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വീഡിയോകൾ ജനങ്ങൾക്കിടയിലുള്ള മമ്മൂട്ടിയോടുള്ള തെറ്റിദ്ധാരണയ്ക്ക് വലിയ മാറ്റമാണ് വരുത്തുന്നത്. തന്റെ മുൻപിൽ കരയുന്ന വിദ്യാർത്ഥിയോട് എന്തിനാണ് കരയുന്നത് എന്ന് മമ്മൂട്ടി ചോദിക്കുന്നത് വിദ്യാർഥി മറുപടി പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

“നിങ്ങളൊക്കെ എന്തു പഠിക്കുന്നു ? എല്ലാവരും നല്ലവണ്ണം പഠിക്കണം കേട്ടോ”എന്ന് മമ്മൂട്ടി തന്റെ കുട്ടി ആരാധികമാരോട് പറയുന്നത് വളരെ ശ്രദ്ധേയമായി. വീഡിയോ കണ്ടാ എല്ലാവരും ആ ആരാധിക ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണിപ്പോൾ. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വൺ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.