നടി മോളി കണ്ണമാലിയുടെ ചികിത്സാ ചെലവ് മുഴുവൻ കഴിഞ്ഞദിവസം മെഗാസ്റ്റാർ മമ്മൂട്ടി ഏറ്റെടുത്ത വിവരം വളരെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. സമൂഹത്തിലെ പല കോണുകളിൽനിന്നും മമ്മൂട്ടിയുടെ ഈ നടപടിയെ പ്രശംസിച്ചു കൊണ്ട് ധാരാളം ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.ആ കൂട്ടത്തിൽ ഒരു മമ്മൂട്ടി ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഏറെ ശ്രദ്ധേയമാവുന്നത്. കുറിപ്പിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങളെ തികച്ചും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. അനുജ എന്ന കടുത്ത മമ്മൂട്ടി ആരാധികയുടെ ഈ അഭിനന്ദനക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ വൈറലായി കഴിഞ്ഞു. എല്ലാ മമ്മൂട്ടി ആരാധകരും വളരെ ആവേശത്തോടെയാണ് അനുജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ സ്വീകരിച്ചത്. അനുജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : “പലരും ചോദിച്ചു എന്താണ് നീ ഇങ്ങനെ മമ്മൂക്കാ മമ്മൂക്കാ എന്നുപറഞ്ഞു നടക്കുന്നത് അതിനു ഒറ്റകരണമേ ഉള്ളൂ ഇക്കാ ഒരു താരമല്ല മനുഷ്യനാണു മനസാക്ഷി ഉള്ള പച്ചയായ മനുഷ്യൻ അത് മാത്രമാണ് കാരണം.
ഉദാഹരണം താ ഇവിടെ ഇന്നലെ ആണ് മോളിചേച്ചിയെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പുറത്തു വന്നു തുടങ്ങിയത് ഞാനും പോസ്റ്റ് ഇട്ടു അത്. ആ പോസ്റ്റിലും ആ പാവം ചേച്ചിക് സഹായം കിട്ടാൻ പാടില്ല എന്ന രീതിയിൽ കമന്റുകൾ വന്നിരുന്നു. വളരെ സങ്കടം ആയിരുന്നു അത് കേട്ടുകഴിഞ്ഞപ്പോൾ നിസ്സഹായതയെ പോലും ചോദ്യം ചെയ്യുന്നല്ലോ എന്ന്.എന്തായാലും രാവിലെ മുതൽ ഇക്കാ ഫാൻസ് ഗ്രൂപിലെ കുഞ്ഞുങ്ങൾ മെസേജ് ഇട്ടുതുടങ്ങിയിരുന്നു മോളി കണ്ണമാലിയുടെ ചികിത്സാചിലവ് ഇക്കാ ഏറ്റെടുത്തു എന്ന് പറഞ്ഞു.”
“സത്യം പറഞ്ഞാൽ ആദ്യം വിശ്വസിക്കാൻ ഒന്ന് മടിച്ചു. അതുകൊണ്ട് തന്നെ ഉറപ്പ് ആക്കാനായി പലരോടും ചോദിച്ചു. ഒടുവിൽ ഇപ്പോൾ ഒരു വീഡിയോയിൽ ആ ചേച്ചി തന്നെ പറഞ്ഞു അസുഖത്തിന്റെ ഡീറ്റെയ്ൽസ് എല്ലാം കൊടുത്താൽ മതി ചികിത്സ ചിലവ് ചെയ്തോളാം എന്ന് ഇക്കായുടെ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞു എന്ന്.എത്രയോ കേസുകൾ ഉണ്ട് ഇങ്ങനെ ചെയ്തുവരുന്നത് ഒരു ഫോട്ടോ ഇടാനോ ആരോടും ഞാൻ ഇത്രയൊക്കെ ചെയ്തു എന്ന് പറയാനോ മിനക്കെടാതെ നന്മയുടെ വഴിയേലൂടെ ഉള്ള യാത്ര. ഒരിക്കൽ ഇക്കായോട് ഉള്ള ഇഷ്ടം പറഞ്ഞു ഉമ്മ കൊടുത്തൊരു പോസ്റ്റ് ഇട്ടപ്പോൾ അപമാനിക്കാൻ വന്നവർ ഉണ്ട് ഇവിടെ അവരോടൊക്കെ ഒന്ന് പറയാം ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ് മനസിന്റെ നന്മക്ക് ആണ്. ലവ്യൂ ഇക്കാ ഒരായിരം ഉമ്മ എന്റെ ഹൃദയത്തിൽ നിന്നും.അനുജ”

Journalist. Perennially hungry for entertainment. Carefully listens to everything that start with “so, last night…”. Currently making web more entertaining place.