“മെഗാസ്റ്റാറും” “സൂപ്പർസ്റ്റാറും” വീണ്ടുമൊരു പോരാട്ടത്തിന് തയ്യാറാകുന്നു ?? വർഷങ്ങൾക്കിപ്പുറം ഇരുവരുടെയും ബ്രഹ്മാണ്ട ചിത്രങ്ങൾ ഒരേസമയം തിയേറ്ററുകളിലെത്താൻ സാധ്യത…

 

മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും വീണ്ടും ബോക്സോഫീസിൽ നേർക്കുനേർ എത്താനുള്ള സാധ്യതകൾ ഏറിവരികയാണ്.
പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടുംതൂണുകളായി നിലകൊള്ളുന്ന ഇരുവരും
ബോക്സ് ഓഫീസിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ വലിയ ചരിത്രങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഇരുവരുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് ഒരേസമയം റിലീസ് എത്താൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരയ്ക്കാർ അറബിക്കടലിലെ സിംഹവും’ ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന വൺ എന്ന മമ്മൂട്ടി ചിത്രവുമാണ് ഒരേ തീയതികളിൽ റിലീസിങ്ങിന് എത്താൻ പോകുന്നത്. മരക്കാർ ലോകവ്യാപകമായി തന്നെ റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമയുടെ അഭിമാന ചിത്രം ആകുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.ഒരു കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് വിറ്റുപോയിരിക്കുന്നത്
റോണി റാഫേൽ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ നാല് ഗാനങ്ങളുണ്ട്.റിപ്പോർട്ടുകൾ അനുസരിച്ച് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് 2020 മാർച്ച് 19 ആം തീയതി ആയിരിക്കും.കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്. ഏകദേശം അഞ്ഞൂറോളം തിയേറ്ററുകളിൽ ചിത്രം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ധാരാളം ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള ബോബി-സഞ്ജയ് ടീം ഇത് ആദ്യമായാണ് മമ്മൂട്ടിയുമായി ചേർന്ന് വൺ എന്ന സിനിമ ഒരുക്കുന്നത്. മമ്മൂട്ടിയുടെ ഇതുവരെ കരിയറിൽ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക. കടയ്ക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടിയുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. യുവതാരനിരയിൽ ശ്രദ്ധേയായ നടി അഹാനയുടെ സഹോദരി ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. നടൻ കൃഷ്ണ കുമാറിന്റെ രണ്ടുമക്കളും ഇതോടെ മലയാള സിനിമയിൽ നായകനിരയിലേക്ക് എത്തുകയാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ ജനപ്രീതിയാർജ്ജിച്ച സംവിധായകൻ സന്തോഷ് വിശ്വനാഥ് ആണ് ചിത്രത്തിലെ സംവിധാനം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന “വൺ” മരക്കാറിനൊപ്പം മാർച്ചിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. നിലവിലെ സൂചനകളും റിപ്പോർട്ടുകളും ശരിയാണെങ്കിൽ കേരള ബോക്സ് ഓഫീസിൽ വലിയൊരു പോരാട്ടം തന്നെ ഇരു സിനിമകളും നടത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.